Connect with us

More

ആ മന്ത്രിയെ കാര്യസ്ഥ പണിക്കാണ് വിടേണ്ടത്‌

Published

on

ശ്രീജിത് ദിവാകരന്‍

വിദ്യഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട ഐറ്റമാണ്. കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും ഒരുപോലെ ചുമതലയുള്ളത്. അതില്‍ സാങ്കേതികത്വം മാത്രമേയുള്ളൂ. പൊതുവിദ്യാഭ്യാസത്തിന് ഒരു കേന്ദ്രബജറ്റില്‍ നീക്കിവയ്ക്കുന്ന നക്കാപിച്ചയില്‍ ശമ്പളമൊക്കെ കഴിഞ്ഞ് ബാക്കിയുള്ളത് വച്ച് പുതിയ പുതിയ സംരംഭങ്ങള്‍ തുടങ്ങും. പ്രധാനമന്ത്രിയുടെ മണ്ഡലങ്ങളില്‍, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഭരണം പിടിക്കാനുദ്ദേശിക്കുന്ന സംസ്ഥാനങ്ങളില്‍… അങ്ങനെ വീതം വച്ചു കഴിയുമ്പോള്‍ ബാക്കിയുള്ളത് എപ്പോഴും പുതിയ പദ്ധതികള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെയും നിരന്തരം അപേക്ഷകള്‍ നല്‍കുന്ന എം.പിമാരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും.

അഥവാ ഒരു സംസ്ഥാനത്തിന്റെ പൊതുവിദ്യഭ്യാസ പരിപാടിയുടെ നടത്തിപ്പില്‍ നേരിട്ടൊരു പങ്കും കേന്ദ്രസര്‍ക്കാരിനില്ല. അല്ലെങ്കില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയെല്ലാം പൊതുവിദ്യാഭ്യാസ നിലവാരം, അധ്യാപകരുടെ നിയമനം, ശമ്പളം, വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ഏകദേശമെങ്കിലും ഒരുപോലെയായേനേ. അതല്ല നിലവിലുള്ള സ്ഥിതി.

കേരളം വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രപൊതുശരാശരിയേക്കാള്‍ ഒട്ടേറെ മുകളിലായതിന് അധ്യാപകരും വിദ്യാര്‍ത്ഥികളും നയിച്ച പ്രക്ഷോഭങ്ങള്‍ മുതല്‍ 19-ാം നൂറ്റാണ്ടില്‍ ആരംഭിച്ച മിഷനറി വിദ്യാഭ്യാസം മുതല്‍ തൊട്ടുകൂടായ്മ, തീണ്ടല്‍ തുടങ്ങിയ ദുരാചാരങ്ങളെ ചോദ്യം ചെയ്യാന്‍ പോലും സാമൂഹ്യപരിഷകര്‍ത്താക്കള്‍ ഉപകരണമായി ഉപയോഗിച്ചത് വിദ്യാഭ്യാസവും വിദ്യാലയങ്ങളുമാണ് എന്നത് മുതല്‍ ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്ട്. അഥവാ ദുരാചാരങ്ങളോടും പട്ടിണിയോടും വ്യവസ്ഥയോടും പൊരുതാനുളള മാര്‍ഗ്ഗമായി പൊതുവിദ്യാഭ്യാസത്തെ കണ്ട ഒരു ജനതയുടെ ചരിത്രത്തിന്റെ മുകളിലാണ് ഇന്ന് അമിത് ഷാ, ആദിത്യനാഥ് തുടങ്ങിയ ദുരന്തങ്ങള്‍ കേരളത്തില്‍ വന്ന് വിഷം ചീറ്റുമ്പോള്‍ കടക്ക് കോപ്പുകളെ പുറത്ത് എന്ന് പറയാനീ നാടിന് ആര്‍ജ്ജവുമുണ്ടാകുന്നത്.

ആ നാട്ടിലേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ദീനദയാലുപാധ്യായ ശതാബ്ദി ആഘോഷിക്കണമെന്നാവശ്യപ്പെട്ട് തിട്ടൂരമയയ്ക്കുമ്പോള്‍ ‘ഓമ്പ്രാ’ എന്ന് തലേക്കെട്ടഴിച്ച് അരക്കെട്ട് വളച്ച് നില്‍ക്കുന്ന വിദ്യാഭ്യാസ വകുപ്പുണ്ടെങ്കില്‍ ആ മന്ത്രിയെ കാര്യസ്ഥ പണിക്കാണ് വിടേണ്ടത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനമാഘോഷിക്കണമെന്നാരെങ്കിലും പറയുമ്പോ ‘അതാരാ’ എന്ന് തിരിച്ചു ചോദിക്കാനുള്ള കെല്പ് ഇല്ലെങ്കില്‍ ഇടത് പക്ഷ രാഷ്ട്രീയ ബോധമല്ല, മറ്റെന്തോ ആണ് നിങ്ങളെ നയിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

kerala

സുഗന്ധഗിരി മരംമുറിക്കല്‍ കേസ്: മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

126 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്

Published

on

വയനാട്: സുഗന്ധഗിരി മരംമുറിക്കല്‍ കേസില്‍ നടപടി സ്വീകരിച്ചു. ഡിഎഫ്ഒ അടക്കം മൂന്നു ഉദ്യോഗസ്ഥരെയാണ് നിലവില്‍ സസ്‌പെന്‍ഡ് ചെയ്തത്. അനധികൃതമായി വനം കൊള്ളയടിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന 20 മരം മുറിക്കാന്‍ സര്‍ക്കാര്‍ നേരെത്ത പെര്‍മിറ്റ് നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ 126 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. വകുപ്പ് തല അന്വോഷണത്തില്‍ 18 ഉദ്യോഗസ്ഥരെ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

സുഗന്ധഗിരിയില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് 5 ഏക്കര്‍ വീതം പതിപ്പിച്ചു കൊടുക്കാന്‍ ഉപയോഗിച്ച 1,086 ഹെക്ടറിലാണ് ഈ വന്‍ കൊള്ള നടന്നത്. വനം കൊള്ളക്ക് വനം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു, മേല്‍നോട്ട ചുമതലകളില്‍ വീഴ്ച്ച വരുത്തി,മരം മുറി പരിശോധന നടത്തിയില്ല, കര്‍ശന നടപടി സ്വീകരിച്ചില്ല, ചില ഉദ്യോഗസ്ഥര്‍ മരം മുറിക്കാരില്‍ നിന്നും പണം വാങ്ങിയില്ല എന്നിങ്ങനെയാണ് എപിസിസിഎഫിന്റെ കണ്ടെത്തല്‍.

ഡിഎഫ്ഒ എം.ഷജ്‌ന കരീം, ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം സജീവന്‍, ബീരാന്‍ക്കുട്ടി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Continue Reading

Trending