ശ്രീറാം ട്രോമ ഐസിയുവില്‍ തന്നെ ; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലുള്ള ശ്രീറാം ട്രോമ ഐസിയുവില്‍ തുടരുകയാണ്.


ഡിജിപി നിയോഗിച്ച പുതിയ അന്വേഷണ സംഘം ഇന്ന് മുതല്‍ കേസ് അന്വേഷിക്കും. എഡിജിപി ഷേക്ക് ദര്‍വ്വേസ് സാബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും. അപകടം നടന്ന സ്ഥലം പരിശോധിച്ച ശേഷം, മ്യൂസിയം സ്‌റ്റേഷനില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വാങ്ങും. കേസ് അന്വേഷിച്ച ആദ്യ സംഘത്തിന്റെ വീഴ്ചയും അന്വേഷിക്കുമെന്നാണ് വിവരം.

SHARE