എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാകേന്ദ്രങ്ങളുടെ മാറ്റം; പട്ടിക പ്രസിദ്ധീകരിച്ചു

കോവിഡിന്റെ പശ്ചാത്തലത്തില്‍ എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാകേന്ദ്ര മാറ്റം അനുവദിച്ചുകൊണ്ടുളള ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കോവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റു ജില്ലകളില്‍പ്പെട്ടു പോയ കുട്ടികള്‍ക്ക് പരീക്ഷാകേന്ദ്ര മാറ്റത്തിനായി അപേക്ഷിക്കാനുളള അവസരം മെയ് 21 വരെ അനുവദിച്ചിരുന്നു.

പട്ടിക https://sslcexam.kerala.gov.in,www.hscap.kerala.gov.in, www.vhscap.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലെ ‘Application for Cetnre Change’ എന്ന ലിങ്കിലൂടെ ലഭ്യമാകും. പുതിയ പരീക്ഷാ കേന്ദ്രം അനുവദിച്ചുകൊണ്ടുളള വ്യക്തിഗത സ്ലിപ്പ് Cetnre Allot slip എന്ന ലിങ്കിലൂടെ പ്രിന്റ് എടുക്കാവുന്നതാണ്.

പുതിയ പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നതിന് നിലവിലുളള ഹാള്‍ടിക്കറ്റും വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന സെന്റര്‍ അലോട്ട് സ്ലിപ്പും സഹിതമാണ് ഹാജരാകേണ്ടത്. ഏതെങ്കിലും വിദ്യാര്‍ഥിയ്ക്ക് പരീക്ഷാ ഹാള്‍ടിക്കറ്റ് കൈവശമില്ലാത്ത സാഹചര്യത്തില്‍ സെന്റര്‍ അലോട്ട് സ്ലിപ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും സഹിതം പരീക്ഷ എഴുതുന്നതിന് ഹാജരായാല്‍ മതിയാകും.

2020 മാര്‍ച്ചിലെ പൊതുപരീക്ഷകള്‍ക്ക് പരീക്ഷാ സഹായം അനുവദിച്ചിട്ടുളള സി.ഡബ്ല്യൂ.എസ്.എന്‍. വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കള്‍ പുതിയ പരീക്ഷാകേന്ദ്രം ചീഫ് സൂപ്രണ്ടുമായി ഫോണില്‍ ബന്ധപ്പെട്ട് പുതിയ കേന്ദ്രത്തില്‍ സ്‌െ്രെകബ്/ഇന്റര്‍പ്രട്ടര്‍ സേവനം ഉറപ്പാക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യസ ഡയറക്ടര്‍ അറിയിച്ചു.

SHARE