63ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ സ്കൂള്‍ തലത്തില്‍ മാര്‍ബേസില്‍ ഓവറോള്‍ ചാംപ്യന്മാരായി. 61.5 പോയിന്റോടെയാണ് മാര്‍ ബേസില്‍ കോതമംഗലം കിരീടം നേടിയത്. കല്ലടി എച്ച് എസ് എസിനാണ് രണ്ടാം സ്ഥാനം. സെന്റ് ജോസഫ്സ് എച്ച്എസ് പുല്ലൂരാംപാറയാണ് മൂന്നാമത്. ജില്ലാ തലത്തില്‍ പാലക്കാട് നേരത്തെ കിരീടം സ്വന്തമാക്കിയിരുന്നു.
നിലവില്‍ എട്ട് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമാണ് മാര്‍ ബേസിലിനുള്ളത്. എറണാകുളം ജില്ല രണ്ടാം സ്ഥാനത്തും കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. ഇന്ന് രാവിലെ നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടിയതോടെയാണ് പാലക്കാടിന് അപ്രതീക്ഷിത മുന്നേറ്റമുണ്ടായത്. സ്റ്റെഫി സാറാ കോശിയാണ് പാലക്കാടിന് വേണ്ടി സ്വര്‍ണം നേടിയത്. കൂടാതെ മറ്റൊരു വെങ്കലവും പാലക്കാടിനെ തേടിയെത്തി.