ന്യൂസിലാന്റില്‍ പള്ളിയില്‍ വെടിവെപ്പ്; ആറുപേര്‍ കൊല്ലപ്പെട്ടു; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം സുരക്ഷിതര്‍

െ്രെകസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റിലെ െ്രെകസ്റ്റ് ചര്‍ച്ചിലുള്ള മുസ്ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സൗത്ത് ഐലന്‍ഡ് സിറ്റിയിലുള്ള മസ്ജിദ് അല്‍ നൂര്‍ പള്ളിയിലാണ് അജ്ഞാതന്‍ വെടിവെപ്പ് നടത്തിയത്. വെള്ളിയാഴ്ച്ച ജുമുഅ നിസ്‌ക്കാരത്തിനിടെയാണ് സംഭവം.

കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി പള്ളിയില്‍ കയറി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമീപത്തുള്ള പള്ളിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം, അക്രമികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ന്യൂസിലാന്റ് പര്യടനത്തിനെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങളും ഈ സമയത്ത് പള്ളിക്ക് സമീപമുണ്ടായിരുന്നു. എന്നാല്‍ ഇവരെല്ലാം സുരക്ഷിതരാണെന്ന് അറിയിപ്പുണ്ട്. തങ്ങള്‍ സുരക്ഷിതരാണെന്ന് ബംഗ്ലാദേശ് താരം തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു.

SHARE