ഗുണ്ടല്‍ പേട്ടയില്‍ ബൈക്കപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: ഗുണ്ടല്‍ പേട്ടയില്‍ ബൈക്കപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. വെള്ളിമാട്കുന്ന് കിഴക്കേതച്ചാംകോട് എ.ടി സിദ്ദീഖിന്റെ മകന്‍ മുഹമ്മദ് സിയാദ് (18) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് സംഭവം. ഒപ്പം യാത്ര ചെയ്തിരുന്ന സഹപാഠി എരഞ്ഞിപ്പാലം നാഗത്തുംപറമ്പില്‍ ആദിഫ് (20) നെ ഗുരുതര പരിക്കുകളോടെ ഗുണ്ടല്‍ഡപേട്ട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാംഗ്ലൂര്‍ യെലഹങ്കയില്‍ ബി.ബി.എ ഏവിയേഷന് പഠിക്കുന്ന ഇരുവരും ഇന്നലെ വൈകീട്ടാണ് കോഴിക്കോട് നിന്നും ബൈക്കില്‍ യാത്ര പുറപ്പെട്ടത്. ഗുണ്ടല്‍പേട്ടില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ റോഡില്‍ ബൈക്ക് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. മാതാവ്: ഖദീജ. സഹോദരിമാര്‍: ഫാത്തിമ സിയ, ആയിഷ സയ്യ. പിതാവ് കെ.ടി സിദ്ധീഖ് എസ്.വൈ.എസ് കോഴിക്കോട് സോണ്‍ ഫിനാന്‍സ് സെക്രട്ടറിയാണ്.

SHARE