കോഴിക്കോട് വിദ്യാര്‍ത്ഥിനി കുളത്തില്‍ വീണു മരിച്ചു

കോഴിക്കോട്: ഈങ്ങാപ്പുഴ കാക്കവയലില്‍ വിദ്യാര്‍ത്ഥിനി കുളത്തില്‍ വീണു മരിച്ചു. കുടുബാംങ്ങള്‍ക്കൊപ്പം നീന്താനിറങ്ങിയ വിദ്യാര്‍ത്ഥിനിയാണ് മുങ്ങി മരിച്ചത്. പായോണ കരികുളം കണ്ടത്തും തൊടുകയില്‍ ഫിലിപ്പിന്റെ മകള്‍ മരിയ(18)യാണ് മരിച്ചത്.

വൈകീട്ട് ആറുമണിയോടെ ഇവരുടെ ഫാമിലെ കുളത്തില്‍ നീന്തുന്നതിനിടെ മരിയയെ കാണാതാവുകയായിരുന്നു, നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

SHARE