കോളജിനു മുന്നില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊന്നു

കോളജിനു മുന്നില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊന്നു. ചെന്നൈ മീനാക്ഷി കോളജിലെ ഒന്നാം വര്‍ഷ ബി-കോം വിദ്യാര്‍ത്ഥിനി അശ്വിനിയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അളഗേശന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.

അശ്വിനിയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം അളഗേശന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മിനറല്‍ വാട്ടര്‍ വ്യാപാരിയാണ് അളഗേശന്‍. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

തന്നെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു കാണിച്ച് ഇയാള്‍ക്കെതിരെ മധുരവയല്‍ പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിലുള്ള പകയാണോ കൊലപാതകത്തിനു പിന്നിലെന്നാണ് പരിശോധിക്കുന്നത്. രണ്ടു മാസത്തിനിടെ സമാനമായ മൂന്നാമത്തെ സംഭവമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. നേരത്തെ ചെന്നൈയില്‍ വീട്ടില്‍ കയറി പെണ്‍കു്ടിയെ പെട്രോളൊഴിച്ച് കത്തിച്ചിരുന്നു.

SHARE