കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി കോട്ടയത്ത് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു

വീട്ടില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി അതിക്രമിച്ചു കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

ഇന്നലെ വൈകുന്നേരം സ്‌കൂള്‍ വിട്ട് പെണ്‍കുട്ടി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഈ സമയത്ത് ഇവിടെ പെണ്‍കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. പിന്നാലെ വന്ന യുവാവ് ആദ്യം പെണ്‍കുട്ടിയോട് വെള്ളം ചോദിക്കുകയും പിന്നീട് വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാരെത്തി പൊലീസില്‍ സമീപിക്കുകയായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. പ്രതി ആ നാട്ടുകാരനല്ല എന്നാണ് പ്രാഥമിക നിഗമനം. പ്രതിക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

SHARE