ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ചു; അധ്യാപകര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഒമ്പതാം ക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

നോയിഡയിലെ വീട്ടില്‍ ചൊവ്വാഴ്ചയാണ് 15കാരിയായ ഐകിഷ രാഘവ് ഷായെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ പരാജയപ്പെട്ട മനോവിഷമമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നിലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. വൈകുന്നേരം ആറുമണിയോടെ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു.

സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. അധ്യാപകരെ കുറിച്ച് പെണ്‍കുട്ടി നിരന്തരം പരാതി പറയാറുണ്ടെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പോ മറ്റോ കണ്ടെത്താനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണം എങ്ങനെയെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു.

SHARE