വിദ്യാർത്ഥി വസന്തം പ്രചരണ കൂടാരം സംസ്ഥാന തല ഉദ്ഘാടനം മുഖദാറിൽ നടന്നു

Photo:- എം.എസ്.എഫ് പ്രചരണ കൂടാരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് മുഖദാറിൽ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി മായിൻ ഹാജി ഉദ്ഘാടനം ചെയ്യുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി എം.പി നവാസ് എന്നിവർ സമീപം

കോഴിക്കോട്: ഗതകാലങ്ങളുടെ പുനർ വായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ ഡിസംബർ 20 മുതൽ 23 വരെ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ശാഖകളിൽ സ്ഥാപിക്കുന്ന പ്രചാരണ കൂടാരത്തിന്റെ സംസ്ഥാന തല ഉദ്‌ഘാടനം കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ മുഖദാറിൽ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി മായിൻ ഹാജി നിർവഹിച്ചു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി നവാസ്, കെ.ടി റഹൂഫ്, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഫ്നാസ് ചോറോട്, ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ഷിജിത്ത് ഖാൻ, സെക്കീർ കിണാശേരി, സാബിത്ത് മായനാട്, അഡ്വ. കെ.ടി ജാസിം, അഡ്വ. നൂറുദ്ദീൻ ചെറുവറ്റ, ഷമീർ പാഴൂർ, അഫ്ലഹ് പട്ടോത്ത്, അൽത്താഫ് കുന്നുമ്മൽ, സക്കീർ കിണാശ്ശേരി, എം.പി കോയട്ടി, യു.സെജീർ, മൻസൂർ മാങ്കാവ്, ഹംസക്കോയ, പി.പി നുഹ്മാൻ, ബഷീർ മുഖദാർ, ഷെമീർ പള്ളിക്കണ്ടി, ജാഫറലി, ബിജു തുടങ്ങിയവർ സംബന്ധിച്ചു.

SHARE