എംപിയും ചലച്ചിത്ര താരവുമായ സുമലതയ്ക്ക് കോവിഡ്

ബാംഗളൂരു: ചലച്ചിത്രതാരവും എംപിയുമായ സുമലത അംബരീഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. സുമലത തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.

‘ശനിയാഴ്ച ചെറിയ തലവേദനയും തൊണ്ട വേദനയും അനുഭവപ്പെട്ടിരുന്നു. ഇന്നാണ് പരിശോധന ഫലം ലഭിച്ചത്. അത് പോസിറ്റീവ് ആണ്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശം. അതിനാല്‍ ഞാന്‍ ഇപ്പോള്‍ ഹോം ക്വാറന്റീനിലാണ്. ‘ സുമലത ട്വിറ്ററില്‍ കുറിച്ചു.

SHARE