സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി; ഒന്നാം സമ്മാനമായ ആറുകോടി പെരിന്തല്‍മണ്ണ സ്വദേശിക്ക്


ആലിപ്പറമ്പ് : കേരള സര്‍ക്കാരിന്റെ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ആറുകോടി രൂപ പെരിന്തല്‍മണ്ണ ആലിപ്പറമ്പ് വാഴേങ്കട കളത്തില്‍കുണ്ട് കളത്തില്‍ സുബൈറിന് (35). നറുക്കെടുപ്പ് ജൂണ്‍ 26-നായിരുന്നു. ഫലം വന്നെങ്കിലും സമ്മാനാര്‍ഹനെ കണ്ടെത്തിയിരുന്നില്ല.
ചെര്‍പ്പുളശ്ശേരി തൂത ഭഗവതീക്ഷേത്രത്തിനു സമീപം തെക്കുംമുറി കല്ലാംപറമ്പില്‍ സുഭാഷ് ചന്ദ്രബോസ് നടത്തുന്ന ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ബാര്‍ബര്‍ തൊഴിലാളിയായ സുബൈര്‍ ടിക്കെറ്റെടുത്തത്. ടിക്കറ്റ് മണ്ണാര്‍ക്കാട്ടെ ആക്സിസ് ബാങ്ക് ശാഖയില്‍ നല്‍കി. കളത്തില്‍ മുഹമ്മദിന്റെയും നബീസയുടെയും മകനാണ് സുബൈര്‍. ഭാര്യ ഉമയ്യയും ഒന്നരവയസ്സുള്ള കുട്ടിയുമടങ്ങുന്നതാണ് കുടുംബം.

SHARE