കോടതിനടപടി അറിയിക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ തീരുമാനം

ഓവര്‍ സ്പീഡിന് ഫൈന്‍ അടിക്കാന്‍ കാണിച്ച് വാട്‌സ്ആപ്പില്‍ സമന്‍സ് എത്തിയാണ് ആരോ പറ്റിക്കാന്‍ കാണിച്ച് ഡിലീറ്റ് ചെയ്യാന്‍ വരട്ടെ!!. കോടതിനടപടി അറിയിക്കാനും സമന്‍സ് കൈമാറാനും സാമൂഹികമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ തീരുമാനം. കാലത്തിനൊത്ത പുതിയ തീരുമാനവുമായി വസംസ്ഥാന കോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം കമ്മിറ്റിയാണ് രംഗത്തെത്തിയത്. ഹൈക്കോടതി ജഡ്ജിമാരും രജിസ്ട്രാറും ഡി.ജി.പിയും ആഭ്യന്തരവകുപ്പിലെയും ഹൈക്കോടതിയിലെയും ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ജഡ്ജിമാരുമടങ്ങുന്നതാണ് ഈ സമിതി.

ഇതോടെ കോടതികളില്‍നിന്നുള്ള സമന്‍സ് അടക്കമുള്ള രേഖകള്‍ ഇനി വാട്‌സാപ്പിലൂടെയും മറ്റുമായി കൈമാറാം. ഇതിനായി കേസിനൊപ്പം വാദികളുടെയും പ്രതികളുടെയും ആപ്പ് അക്കൗണ്ട് സംഘടിപ്പിക്കാനുള്ള സംവിധാനവും നടക്കുന്നുണ്ട്.ഇതോടെ മേല്‍വിലാസങ്ങളിലെ പ്രശ്‌നങ്ങളും ആളില്ലാതെ സമന്‍സ് മടങ്ങുന്ന പ്രശ്‌നങ്ങളും സമയനഷ്ടങ്ങളുമെല്ലാം പരിഹരിക്കാനാവുമെന്നാണ് കമ്മിറ്റിയുടെ പ്രതീക്ഷ.

വാട്‌സാപ്പിനുപുറമേ, എസ്.എം.എസ്, ഇമെയില്‍ എന്നിവ വഴിയും നടപടി നടത്താം. ഇതിന് ക്രിമിനല്‍ നടപടിചട്ടം 62-ാം വകുപ്പ് ഭേദഗതി ചെയ്യും. ഇത് ഹൈക്കോടതി സര്‍ക്കാരിനെ അറിയിക്കും.

കോടതികളില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന കേസുകള്‍ വേഗംതീര്‍പ്പാക്കാന്നതിന്റെ ഭാഗമായാണ് തീരുമാനം. പഴയകേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ എല്ലാമാസവും ജില്ലാ ജഡ്ജിയും കളക്ടറും ജില്ലാ പോലീസ് മേധാവിയും യോഗം ചേരാനും തീരുമാനമായി.
രണ്ടുവര്‍ഷത്തിനിടയില്‍ പലവട്ടം വാറന്റ് ഇറക്കിയിട്ടും കോടതിയില്‍ ഹാജരാകാത്തവരുടെ വിവരങ്ങള്‍ ജനുവരി 31നകം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറാനും തീരുമാനിച്ചു.

കേരളത്തില്‍ മൊത്തം തീര്‍പ്പാക്കാതെ 12,77,325 കേസുകളാണുള്ളത്. ഇതില്‍ 3,96,889 എണ്ണം സിവില്‍ കേസും 8,80,436 ക്രിമിനല്‍ കേസുകളുമാണ്. ഹൈക്കോടതിയിലെ കണക്ക് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.

SHARE