കോവിഡ്; കോഴിക്കോട് ജില്ലയില്‍ ഇനി ഞായറാഴ്ച്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോഴിക്കോട്: കോവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും ജില്ലയില്‍ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതോടൊപ്പം കൊയിലാണ്ടി, ചോമ്പാല്‍ ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിരോധിച്ചു.

കോഴിക്കോട് തൂണേരിയില്‍ ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നത്. 600 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് 43 പേര്‍ക്ക് കോവിഡ് കണ്ടെത്തിയത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് പഞ്ചായത്ത് പ്രസിഡന്റും രണ്ട് അംഗങ്ങളും അടക്കം 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തൂണേരിയില്‍ മാത്രം 97 പേര്‍ക്ക് രോഗം കണ്ടെത്തി. തൂണേരി പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

SHARE