സംഘടനാ വിരുദ്ധ പ്രവര്‍ത്തനം; നാസര്‍ ഫൈസി കൂടത്തായിയെ സസ്‌പെന്റ് ചെയ്തു

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ബി.ജെ.പി നടത്തുന്ന ഗൃഹ സമ്പര്‍ക്ക ലഘുലേഖാ കാമ്പയിന്റെ ഭാഗമായ നാസര്‍ ഫൈസി കൂടത്തായിക്കെതിരെ നടപടിയെടുത്ത് സമസ്ത. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി അന്വേഷണത്തില്‍ നിന്നും ബോധ്യപ്പെട്ടതിനാല്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനകളിലെ ഔദ്യോഗിക ഭാരവാഹിത്വങ്ങളില്‍ നിന്നും നാസര്‍ ഫൈസി കൂടത്തായിയെ സസ്‌പെന്റ് ചെയ്തതായി സമസ്ത അറിയിച്ചു.

ബി.ജെ.പി നേതാക്കളെ വീട്ടില്‍ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിച്ച് ഫോട്ടോ എടുക്കാന്‍ നിന്നു കൊടുക്കുകയും ചെയ്ത നാസര്‍ ഫൈസിയുടെ നടപടിക്കെതിരെ സമസ്തയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

SHARE