ശബരിമല കേസ്: വിശാല ബെഞ്ചിന് വിട്ടത് സാധുവായ തീരുമാനമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടത് സാധുവായ തീരുമാനമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വിധി പറഞ്ഞിരിക്കുന്നത്. ഏഴ് ചോദ്യങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുന്നത്.

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടത് സാധുവായ തീരുമാനമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വിധി പറഞ്ഞിരിക്കുന്നത്. 17 മുതല്‍ കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നേരത്തെ ബുധനാഴ്ച മുതല്‍ വാദം കേള്‍ക്കുമെന്നാണ് അറിയിച്ചിരുന്നത്.

ഏഴ് ചോദ്യങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക.

1. ഭരണഘടന പ്രകാരമുള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് ? 
2. 25–ാം അനുച്ഛേദത്തിൽ പറഞ്ഞിട്ടുള്ള ധാർമികതയുടെ അർഥം എന്താണ്?
3. പ്രത്യേക മത വിഭാഗങ്ങളുടെ അവകാശങ്ങളും മൗലികാവകശങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
4. മതസ്വാതന്ത്ര്യവും പ്രത്യേക മത വിഭാഗങ്ങളുടെ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം?
5. മതവിശ്വാസവുമായി ബന്ധപ്പെട്ട് പൊതുതാൽപര്യ ഹർജി നൽകുന്നത് ശരിയോ?
6. പ്രത്യേക മത വിഭാഗങ്ങളുടെ അവകാശങ്ങൾ മൗലികാവകാശങ്ങൾക്ക് വിധേയമോ? 
7.അനുച്ഛേദം 25(ബി)യിൽ പറയുന്ന ഹിന്ദു വിഭാഗം എന്നതു കൊണ്ട് അർഥമാക്കുന്നത് എന്ത്?

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി വിശാലബെഞ്ചിന് വിട്ടത് നിയമപരമായി തെറ്റാണ് എന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാന്റെ വാദം. വിശാലബെഞ്ചിന് വിട്ടതിനെ എതിര്‍ക്കുന്നവരുടേയും അനുകൂലിക്കുന്നവരുടേയും വാദങ്ങള്‍ വിശദമായി കേട്ട ശേഷമാണ് വിശാലബെഞ്ചിന് വിടുന്നതില്‍ തെറ്റില്ല എന്ന കോടതി തീരുമാനം.

2019 നവംബര്‍ 14നാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധി പറയാതെ മാറ്റിവെച്ചത്. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ലെ വിധി സ്റ്റേ ചെയ്യാനും കോടതി തയ്യാറായിരുന്നില്ല. മതപരമായ വിഷയങ്ങളില്‍ ഭരണഘടനാപരമായ ഇടപെടലുകളുടെ പരിധി നിശ്ചയിക്കാന്‍ ഭാവിയില്‍ രൂപീകരിക്കുന്ന ഏഴംഗ ബെഞ്ചിന് വിടുകയായിരുന്നു അന്ന് സുപ്രീംകോടതി ചെയ്തത്.


SHARE