കേരളത്തില്‍ ലൗജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച് സീറോ മലബാര്‍ സഭ; പള്ളികളില്‍ ഇടയലേഖനം

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭയുടെ ഇടയ ലേഖനം. വര്‍ധിച്ച് വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നു. ഐ.എസ്. ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു. അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു.

കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് ഈയിടെ ചേര്‍ന്ന സിറോ മലബാര്‍ സഭ സിനഡ് വെളിപ്പെടുത്തിയിരുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നുവെന്നും പരാതികളില്‍ പൊലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും സിനഡ് കുറ്റപ്പെടുത്തിയിരുന്നു. ലൗ ജിഹാദിനെതിരായി ബോധവത്കരണം നടത്താനും സഭ തീരുമാനിച്ചിരുന്നു.

എന്നാല്‍ സിനഡിന്റെ നിലപാടിനെതിരെ എറണാകുളം അങ്കമാലി അതിരൂപത രംഗത്തെത്തിയിരുന്നു. അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തില്‍ സിനഡിന്റെ നിലപാടിനെ വിമര്‍ശിച്ച് ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. ലൗ ജിഹാദ് ഇല്ലായെന്ന് തെളിഞ്ഞതാണ്. സഭയുടെ നിലപാടില്‍ വിശ്വാസികള്‍ക്ക് ആശങ്കയുണ്ട്. സഭാ നിലപാട് മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്നും സത്യദീപത്തില്‍ പറയുന്നു.

SHARE