Tuesday, July 16, 2019
Tags ACTRESS ATTACK

Tag: ACTRESS ATTACK

‘അമ്മ-ഡബ്ല്യു.സി.സി’ തര്‍ക്കം തീര്‍ക്കണമെന്ന് നടി പത്മപ്രിയ

കൊച്ചി: താരസംഘടന അമ്മയും-വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കണമെന്ന് നടി പത്മപ്രിയ. നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നാലുനടിമാര്‍ രാജിവെച്ച സംഭവത്തെ തുടര്‍ന്നാണ് താരത്തിന്റെ പ്രതികരണം. പ്രശ്‌നം വേഗം തീര്‍ക്കുന്നതാണ് സിനിമക്ക് നല്ലതെന്ന്...

‘വിശദീകരണത്തിന് വിളിപ്പിച്ചിട്ട് പറഞ്ഞത് ഇറങ്ങിപ്പോടായെന്നാണ്’; ‘അമ്മ’ വാദങ്ങളെ തള്ളി തിലകന്റെ മകള്‍

തിരുവനന്തപുരം: മലയാള ചലച്ചിത്ര താരസംഘടനയായ അമ്മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ തിലകന്റെ മകള്‍ സോണിയ. സംഘടനയില്‍ നിന്ന് പുറത്താക്കുമ്പോള്‍ നടന്‍ തിലകന്‍ വിശദീകരണം കൊടുത്തില്ലെന്ന് ഭാരവാഹികളുടെ വാദങ്ങളെ തള്ളിയാണ് സോണിയ രംഗത്തുവന്നത്. അച്ഛന്റെ വിശദീകരണക്കത്ത്...

‘അമ്മ’യില്‍ നിന്നും രാജിവെച്ച നടിമാര്‍ക്കൊപ്പമാണ് താനെന്ന് നടന്‍ പൃഥ്വിരാജ്

കൊച്ചി: 'അമ്മ'യില്‍ നിന്നും രാജിവെച്ച നടിമാര്‍ക്കൊപ്പമാണ് താനെന്ന് നടന്‍ പൃഥ്വിരാജ്. 'ദി വീക്ക്' വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം. പറയാനുള്ളത് തുറന്നുപറഞ്ഞ അവരുടെ നിലപാടിനെ അഭിനന്ദിക്കുന്നു. താന്‍ നടിമാര്‍ക്കൊപ്പമാണെന്നും താരം പറഞ്ഞു. ഇക്കാര്യത്തില്‍...

‘നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നി’; ‘അമ്മ’യെ വെട്ടിലാക്കി ഇടവേള ബാബുവിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: മലയാള ചലച്ചിത്ര താരസംഘടനയായ അമ്മയെ വെട്ടിലാക്കി നടനും ഭാരവാഹിയുമായ ഇടവേള ബാബു പൊലീസിന് നല്‍കിയ മൊഴി പുറത്ത്. ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പരാതിപ്പെട്ടിരുന്നുവെന്നും അതില്‍ വാസ്തവമുണ്ടെന്ന് തോന്നിയതായും ഇടവേള ബാബു പറഞ്ഞു. ദിലീപിനെക്കുറിച്ച്...

‘അമ്മ’യിലെ പൊട്ടിത്തെറി: നടന്‍ ദിലീപിന്റെ പ്രതികരണം

താരസംഘടന അമ്മയിലെ പൊട്ടിത്തെറിയില്‍ പ്രതികരണവുമായി നടന്‍ ദിലീപ് രംഗത്ത്. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ താന്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും അത്തരത്തിലൊരു പരാതി നടി സംഘടനക്കു നല്‍കിയിരുന്നെങ്കില്‍ വിശദീകരണം ചോദിക്കണമായിരുന്നെന്നും ദിലീപ് പറഞ്ഞു. മനോരമയാണ് ഇത് റിപ്പോര്‍ട്ട്...

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ചിലരുടെ വാശി; നടിമാരുടെ രാജിയില്‍ പ്രതികരിച്ച് വിനയന്‍

തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്ന് നാലു നടിമാര്‍ രാജിവെച്ചതിനെക്കുറിച്ച് പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. രാജിവെച്ച നടിമാര്‍ക്ക് പ്രതികരിക്കാനുള്ള അവകാശമുണ്ടെന്നും അമ്മയുടെ ഭാഗത്തു നിന്ന് കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്നും വിനയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം സംഘടനാ...

മഞ്ജുവാര്യരും പാര്‍വ്വതിയും രാജിവെച്ചിട്ടില്ല; ഭിന്നതയില്ലെന്ന് ഡബ്ല്യു.സി.സി

കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയില്‍ നിന്നും നടിമാരായ പാര്‍വ്വതി, മഞ്ജുവാര്യര്‍. രേവതി, പത്മപ്രിയ എന്നിവര്‍ രാജിവെച്ചിട്ടില്ല. നിലവില്‍ നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ...

ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു പേര്‍ താരസംഘടനയില്‍ നിന്ന് രാജിവെച്ചു

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു നടിമാര്‍ രാജിവെച്ചു. നടിയെ തട്ടിക്കൊണ്ടുപോയ ഗുഢാലോചന കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിനെ വീണ്ടും സംഘടനയില്‍ തിരിച്ചെടുത്തതില്‍ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനു...

താരസംഘടന ‘അമ്മ’ക്കെതിരെ വിമര്‍ശനവുമായി പി.ടി തോമസ് എം.എല്‍.എ

കൊച്ചി: താരസംഘടനയായ അമ്മക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി.ടി തോമസ് എം.എല്‍.എ രംഗത്ത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്ന് പി.ടി തോമസ് പറഞ്ഞു. ദിലീപിനെ ഏത് സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് അമ്മ വിശദീകരിക്കണം. ആക്രമണത്തിനിരയായ നടിക്ക്...

ആക്രമിക്കപ്പെട്ട കേസ്: നടി സുപ്രീംകോടതിയിലേക്ക്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് നടിയുമായി അടുത്ത വൃത്തങ്ങള്‍ അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായി മംഗളം റിപ്പോര്‍ട്ട്...

MOST POPULAR

-New Ads-