Tuesday, September 18, 2018
Tags Asian games

Tag: asian games

ഏഷ്യന്‍ ഗെയിംസ്: ചൈന ചാമ്പ്യന്‍മാര്‍, ഇന്ത്യയ്ക്ക് നേട്ടം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് രണ്ടു സ്വര്‍ണവും വെള്ളിയും വെങ്കലവും. 49 കിലോവിഭാഗം ബോക്‌സിങ്ങില്‍ അമിത് പങ്കാലും ബ്രിഡ്ജില്‍ പ്രണബ് ബര്‍ധാന്‍ - ശിബ്‌നാഥ് സര്‍ക്കാര്‍ സഖ്യവുമാണ് പൊന്നണിഞ്ഞത്. വനിതാ സ്‌ക്വാഷ് ഫൈനലില്‍...

ഏഷ്യന്‍ ഗെയിംസ്: സ്‌ക്വാഷില്‍ ഇന്ത്യക്ക് വെള്ളി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷ് വനിതാ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി. ജോഷ്‌ന ചിന്നപ്പ, ദീപിക പള്ളിക്കല്‍, സുനയന കുരുവിള, തന്‍വി ഖന്ന എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. ഫൈനലില്‍ ശക്തരായ ഹോങ്കോങിനോടാണ്...

ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടയുമായി ഇന്ത്യ; ഇന്ന് ഇരട്ട സ്വര്‍ണം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടയുമായി ഇന്ത്യ കരുത്തുകാട്ടുന്നു. 14ാം ദിനത്തില്‍ ഇരട്ട സ്വര്‍ണവുമായാണ് ഇന്ത്യ കരുത്ത് കാട്ടിയത്. ഏഷ്യന്‍ ഗെയിംസിന്റെ പുരുഷന്‍മാരുടെ ലൈറ്റ് ഫ്‌ളൈ വെയ്റ്റ് 49...

ഏഷ്യന്‍ ഗെയിംസ്: 800 മീറ്ററില്‍ മന്‍ജിത്ത് സിങ്ങിന് സ്വര്‍ണം; ജിന്‍സണ്‍ ജോണ്‍സന് വെള്ളി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്‍മാരുടെ 800 മീറ്ററില്‍ ഇന്ത്യക്ക് സ്വര്‍ണം. ഇന്ത്യന്‍ താരം മന്‍ജിത്ത് സിങ് ആണ് സ്വര്‍ണം നേടിയത്. ഇതേയിനത്തില്‍ മലയാളിയായ ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളി നേടി. തുടര്‍ച്ചയായ മൂന്ന് ഫൈനലുകളിലെ...

ഏഷ്യന്‍ ഗെയിംസ്: ജാവലിന്‍ ത്രോയില്‍ സുവര്‍ണനേട്ടവുമായി നീരജ് ചോപ്ര

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര സ്വര്‍ണം നേടി. പുതിയ ദേശീയ റെക്കോര്‍ഡോടെയാണ് യുവതാരം സ്വര്‍ണം നേടിയത്. മൂന്നാം ശ്രമത്തില്‍ 88.06 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ്...

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് ചരിത്രനേട്ടം: പി.വി സിന്ധു ഫൈനലില്‍; സൈനക്ക് വെങ്കലം

ജക്കാര്‍ത്ത: ഇന്ത്യക്ക് ചരിത്രനേട്ടം സമ്മാനിച്ച് ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു ഫൈനലില്‍ പ്രവേശിച്ചു. . ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ...

രാജ്യത്തിന് അഭിമാനമായി മലയാളി താരം അനസ്; 400 മീറ്ററില്‍ അനസിനും ഹിമക്കും വെള്ളി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും വെള്ളിത്തിളക്കം. 400 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം മുഹമ്മദ് അനസും പതിനെട്ടുകാരി ഹിമയും വെള്ളി മെഡല്‍ നേടി. 400 മീറ്റര്‍ ദേശീയ റെക്കോര്‍ഡോടെ 50.79 സെക്കന്‍ഡില്‍...

വേദനകൊണ്ട് പുളഞ്ഞ ഇന്ത്യന്‍ താരത്തെ കളിക്കളത്തില്‍ എടുത്തുപൊക്കി; ഹൃദയം കീഴടക്കി ഇറാന്‍ താരം

ജാക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇറാന്റെ വുഷു താരം ഇര്‍ഫാന്‍ അഹങ്കാരിയാന്‍ ഇന്ത്യന്‍ താരം സൂര്യ ഭാനുവിനെ മാത്രമല്ല, കാണികളുടെ ഹൃദയം കൂടി കീഴടക്കിയാണ് കളം വിട്ടത്. ഏഷ്യന്‍ ഗെയിംസിന്റെ നാലാം ദിനം സെമി...

ഏഷ്യന്‍ ഗെയിംസ്: അശ്വാഭ്യാസത്തില്‍ ഇന്ത്യക്ക് ഇരട്ടവെള്ളി; ബാഡ്മിന്റണില്‍ സൈന സെമിയില്‍

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനത്തില്‍ ഇന്ത്യക്ക് ഇരട്ട വെള്ളി മെഡല്‍. അശ്വാഭ്യാസത്തില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി നേടിയത്. ഫൗവാദ് മിര്‍സയാണ് വ്യക്തിഗത ഇനത്തില്‍ വെള്ളി നേടിയത്....

ഫിനിഷിങ് പോയിന്റില്‍ ജപ്പാന്‍ താരം കൈവെച്ചു വിലക്കി; പരാതിയുമായി ബഹ്‌റൈന്‍ അത്‌ലറ്റ്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സ് മത്സരത്തിലെ ആദ്യ ഇനമായ മാരത്തണ്‍ മത്സരം വിവാദത്തില്‍. മാരത്തണില്‍ സ്വര്‍ണം നേടിയ ജപ്പാന്‍ താരം ഹിരോതോ ഇനോ ഫിനിഷിങ് പോയിന്റില്‍ തന്നെ കൈവെച്ചു വിലക്കിയെന്ന് വെള്ളി നേടിയ...

MOST POPULAR

-New Ads-