Monday, September 24, 2018
Tags BJP

Tag: BJP

തെരഞ്ഞെടുപ്പ് വിജയം; കേന്ദ്രം പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നു

അഞ്ചുസംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ച വെക്കാനായതയോടെ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏറെ കോളിളക്കമുണ്ടാക്കിയ നോട്ട് നിരോധന നടപടിക്ക് തൊട്ടു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ യു.പിയിലും ഉത്തരാഖണ്ഡിലും വിജയം...

മാറ്റങ്ങളില്ല; യുപിയില്‍ ബിജെപി ഭരണം പിടിച്ചത് ജാതി ഉയര്‍ത്തികാട്ടി, വിജയ തന്ത്രം ഇങ്ങനെ

ലക്‌നോ: അധികാരം പിടിച്ചെടുക്കാന്‍ വര്‍ഗീയ തന്ത്രം പയറ്റുന്ന ബിജെപി ഉത്തര്‍പ്രദേശിലും വിജയം നേടിയത് ജാതി ഉയര്‍ത്തികാട്ടി. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ പകര്‍ന്നതു പോലെയാണ് ഇത്തവണയും ബിജെപി വിജയം കൊയ്തതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ...

യു.പി: ഭരണം പിടിക്കാന്‍ ബിഎസ്പിയുമായി സഖ്യത്തിന് തയാറെടുത്ത് അഖിലേഷ്

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ഭരണം പിടിക്കാന്‍ മായാവതിയുടെ ബിഎസ്പിയുമായി സഖ്യത്തിന് തയാറെടുത്ത് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അഖിലേഷ് പുതിയ നീക്കത്തിനൊരുങ്ങുന്നത്....

സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാവിന് അശ്ലീല സന്ദേശമയച്ചു; ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയില്‍

മുംബൈ: ബി.ജെ.പിയിലെ വനിതാ നേതാവിന് അശ്ലീല സന്ദേശം അയച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ ഉത്തര്‍ പ്രദേശില്‍ പിടിയിലായി. മുംബൈയിലെ ബി.ജെ.പി നേതാവും ഫാഷന്‍ ഡിസൈനറുമായ ഷൈന നാനാ ചുഡസാമ (നൈന എന്‍.സി) ക്ക് മൊബൈല്‍...

‘ബുര്‍ഖ അഴിച്ച് പരിശോധിക്കണം’; മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ വ്യാജ കള്ളവോട്ട് ആരോപണവുമായി ബിജെപി

ലക്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയില്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി. കള്ളവോട്ട് ചെയ്യുന്നുവെന്നാരോപിച്ച് മുസ്‌ലിം സ്ത്രീകളുടെ ബുര്‍ഖ അഴിച്ച് പരിശോധിക്കണമെന്നാണ് ബിജെപിയുടെ പുതിയ ആവശ്യം. പരിശോധന നടത്താന്‍ വനിതാ പൊലീസിനെ പോളിങ് സ്‌റ്റേഷനില്‍...

കുട്ടിക്കടത്ത്: ബംഗാള്‍ ബി.ജെ.പി വനിതാ നേതാവ് അറസ്റ്റില്‍

കൊല്‍ക്കത്ത: വിവാദമായ ജല്‍പൈഗുരി കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ പശ്ചിമബംഗാള്‍ വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരി അറസ്റ്റില്‍. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിക്കടുത്ത ബട്ടാസിയയില്‍ നിന്നാണ് ഇവരെ പശ്ചിമബംഗാള്‍ കുറ്റാന്വേഷണ വിഭാഗം (സി.ഐ.ഡി) പിടികൂടിയത്. ഇതോടെ...

മുംബൈ മേയര്‍ സ്ഥാനം: ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ സഹായം തേടി ശിവസേനയുടെ പടയൊരുക്കം

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ മേയര്‍ സ്ഥാനം ബിജെപി സ്വന്തമാക്കാതിരിക്കുന്നതിന് കോണ്‍ഗ്രസിന്റെ സഹായം തേടി ശിവസേന പടയൊരുക്കം ആരംഭിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മുംബൈ കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തുന്നതിന് കോണ്‍ഗ്രസിന്റെ സഹായം തേടിയതായി ശിവസേന അറിയിച്ചു. ഭൂരിപക്ഷം...

ഗര്‍ഭിണിക്ക് ബിജെപി നേതാവിന്റെ ക്രൂര മര്‍ദനം; ഗര്‍ഭസ്ഥ ശിശു മരിച്ചു

കൊല്‍ക്കത്ത: ഗര്‍ഭിണിക്കു നേരെ ബിജെപി നേതാവിന്റെ കൊടുംക്രൂരത. മര്‍ദനത്തില്‍ യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ താന്ദലയിലാണ് സംഭവം. ബിജെപി നേതാവ് പലാഷ് കുമാര്‍ ബിശ്വാസാണ് ഗര്‍ഭിണിയായ മായാറാണി സാന്ദ്രയെ...

ഗുജറാത്ത് നിയമസഭയില്‍ കൈയാങ്കളി മൂന്ന്എം.എല്‍.എമാര്‍ക്ക് പരിക്ക്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ ഭരണ- പ്രതിപക്ഷ എം.എല്‍.എമാര്‍ തമ്മില്‍ കൈയാങ്കളി. രണ്ട് എം.എല്‍.എമാര്‍ക്കും ഒരു ജൂനിയര്‍ മന്ത്രിക്കും നിസാര പരിക്കേറ്റു. കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എയുടെ ചോദ്യമാണ് ഭരണകക്ഷിയെ ചൊടിപ്പിച്ചത്. ഇതോടെ...

ഗുജറാത്തില്‍ 35സത്രീകളെ ബി.ജെ.പി നേതാവ് വേശ്യാവൃത്തിയിലേക്ക് തള്ളിയിട്ടതായി വെളിപ്പെടുത്തല്‍

കച്ച്: ഗുജറാത്തിലെ കച്ചില്‍ 35സ്ത്രീകളെ ബി.ജെ.പി പ്രാദേശിക നേതാവ് വേശ്യാവൃത്തിയിലേക്ക് തള്ളിയിട്ടുവെന്ന വെളിപ്പെടുത്തലുമായി കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി. 23കാരിയായ ഈ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒന്‍പത് പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു....

MOST POPULAR

-New Ads-