Sunday, April 21, 2019
Tags Cow

Tag: cow

ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിന് മദ്രാസ് ഐഐടിയിലെ ഗവേഷകന് മര്‍ദ്ദനം

ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിന് മദ്രാസ് ഐഐടിയിലെ ഗവേഷണ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം. ഐഐടി കാമ്പസില്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിന് പിറ്റേന്നാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സൂരജ് എന്ന ഗവേഷണ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചവശനാക്കിയത്....

കണ്ണൂരില്‍ മാടിനെ അറുത്ത സംഭവം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: കണ്ണൂരില്‍ മാടിനെ അറുത്ത സംഭവത്തില്‍ റിജില്‍ മാക്കുറ്റിയടക്കം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേനൃത്വമാണ് നടപടി സ്വീകരിച്ചത്. ജോസി കണ്ടത്തില്‍, സറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ട്. അതേസമയം റിജില്‍...

നാളെ കരിദിനമാചരിക്കുമെന്ന് രമേശ് ചെന്നിത്തല

തൃശൂര്‍: കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയില്‍ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ യു.ഡി.എഫ് തിങ്കളാഴ്ച്ച സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ രാഷ്ട്രീയമായും നിയമപരമായും...

കന്നുകാലികളുടെ അറവ് നിരോധനം: ഉത്തരവ് മറികടക്കാന്‍ കേരളം, പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കന്നുകാലികളുടെ അറവ് നിരോധനം സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കും. നടപ്പാക്കാന്‍ പ്രയാസമുള്ള തീരുമാനമാണ് ഇതെന്നും പ്രയോഗികമല്ലെന്നും വ്യക്തമാക്കിയാണ് പ്രധാനമന്ത്രിക്ക് കത്തയക്കുകയെന്ന് പിണറായി വിജയന്‍...

കന്നുകാലി അറവ് നിരോധിക്കല്‍: ഫെഡറല്‍ സംവിധാനത്തിനുമേലുള്ള കടന്നുകയറ്റമെന്ന് മന്ത്രി കെ.ടി ജലീല്‍

തിരുവനന്തപുരം: രാജ്യത്ത് കന്നുകാലികളുടെ അറവ് നിരോധിച്ച കേന്ദ്ര നടപടി അംഗീകരിക്കില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. ഫെഡറല്‍ സംവിധാനത്തിനുമേലുള്ള കടന്നുകയറ്റമാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്കും ചില അധികാരങ്ങളുണ്ട്. ആ...

കന്നുകാലികളുടെ അറവ്: കേന്ദ്ര സര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍

തിരുവനന്തപുരം: രാജ്യത്ത് കന്നുകാലികളുടെ അറവ് നിരോധിച്ചു കൊണ്ടു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഭരണഘടനാ വിരുദ്ധമായ നീക്കമാണിത്. ഭക്ഷ്യ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും നിയമവശങ്ങള്‍ പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും...

രാജ്യത്ത് കന്നുകാലികളുടെ അറവ് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍; ഉത്തരവില്‍ അവ്യക്തത

ന്യൂഡല്‍ഹി: രാജ്യത്ത് കന്നുകാലികളെ അറക്കുന്നത് പൂര്‍ണമായും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തുവിട്ടത്. പശു, കാള, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കന്നുകാലികളുടെ വില്‍പനക്കും...

പശുക്കള്‍ക്ക് ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തി ബിജെപി സര്‍ക്കാര്‍

അഹമ്മദാബാദ്: ആംബുലന്‍സിനും ആധാര്‍ കാര്‍ഡിനും പിന്നാലെ പശുക്കള്‍ക്ക് ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തി ബിജെപി സര്‍ക്കാര്‍. ഗുജറാത്തിലാണ് ജിപിഎസ് അടങ്ങിയ മൈക്രോചിപ്പുകള്‍ പശുക്കളില്‍ ഘടിപ്പിക്കുന്നത്. ഗോക്കളുടെ തലയിലാണ് ജിപിഎസ് സംവിധാനം ഘടിപ്പിക്കാന്‍ ഗുജറാത്ത് ഗോസേവയും...

ഒന്‍പതു വയസുകാരിയടക്കം 5പേര്‍ക്ക് ഗോ രക്ഷക് പ്രവര്‍ത്തകരുടെ അക്രമം

ജമ്മു കശ്മീര്‍: ഗോ രക്ഷക് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഒന്‍പത് വയസുള്ള പെണ്‍കുട്ടിയടക്കം അഞ്ചു പേര്‍ക്ക് പരിക്ക്. ജമ്മു കശ്മീരില്‍ തല്‍വാര മേഖലയില്‍ ഒരു നാടോടി കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കന്നുകാലികളുമായി സഞ്ചരിക്കുമ്പോള്‍ ഒരു സംഘം...

ഗോസംരക്ഷണം മനുഷ്യക്കുരുതിക്കു മാത്രം; യുപിയില്‍ 152 പശുക്കള്‍ ചത്തത് ഭക്ഷണം കിട്ടാതെ

ലക്‌നോ: ഗോസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതിനിടെ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ പട്ടിണി മൂലം 152 പശുക്കള്‍ ചത്തതായി കണ്ടെത്തല്‍. കോടികള്‍ ആസ്തിയുള്ള ഗോശാലകളിലാണ് പശുക്കള്‍ പട്ടിണിയെത്തുടര്‍ന്ന് ചത്തു വീണത്. ആഴ്ചകളായി പശുക്കള്‍ക്ക് ആഹാരം...

MOST POPULAR

-New Ads-