Friday, August 16, 2019
Tags Donald trump

Tag: donald trump

ട്രംപുമായുള്ള ചര്‍ച്ച വിജയിച്ചില്ല; ഉന്നത ഉദ്യോഗസ്ഥരെ ഉത്തര കൊറിയ വധിച്ചു

സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി നടന്ന ഉച്ചകോടി പരാജയപ്പെട്ടതിന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വധശിക്ഷക്കു വിധേയമാക്കി. അമേരിക്കയിലെ സ്‌പെഷല്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍...

ട്രംപ് രാജിവെച്ചെന്ന് വാഷിങ്ടണ്‍ പോസ്റ്റ്; ഞെട്ടലോടെ അമേരിക്കയും ലോകരാഷ്ട്രങ്ങളും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജിവെച്ചെന്ന വാര്‍ത്തയുമായി വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രം. അണ്‍പ്രസിഡന്റഡ് എന്ന ആറ് കോളം തലക്കെട്ടോടു കൂടി ഇന്ന് ഇറങ്ങിയ പത്രത്തിലാണ് ട്രംപിന്റെ രാജിവാര്‍ത്ത വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടത്....

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസികൊലയാളിയെന്ന് ട്രംപ്

വാഷിങ്ടണ്‍: ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെ നശിച്ച കൊലയാളിയെന്ന് വിളിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധിക്ഷേപിച്ചതായി വെളിപ്പെടുത്തല്‍. വൈറ്റ്ഹൗസിലെ അകത്തള രഹസ്യങ്ങളെക്കുറിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബോബ് വുഡ്‌വാര്‍ഡ് എഴുതിയ...

മതഭ്രാന്തും ഭീതിയും പരത്തി, ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെക്കുന്നു; ട്രംപിനെ ശക്തമായി വിമര്‍ശിച്ച് ഒബാമ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. മതഭ്രാന്തും ഭീതിയും ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ അദ്ദേഹം അപലപിച്ചു. ഇല്ലിനോയിസ് സര്‍വകലാശാലയിലെ പ്രസംഗത്തിലാണ് ട്രംപിന്റെ നേതൃത്വത്തിലുള്ള...

ആണവ കരാര്‍: അമേരിക്കയെ വെല്ലുവിളിച്ച് മിസൈല്‍ ആക്രമണ ശേഷി വര്‍ധിപ്പിക്കാന്‍ ഇറാന്റെ പദ്ധതി

തെഹ്‌റാന്‍: മിസൈലുടെ ആക്രമണ ശേഷി വര്‍ധിപ്പിച്ചും അത്യാധുനിക പോര്‍വിമാനങ്ങളും അന്തര്‍വാഹിനികളും വാങ്ങിക്കൂട്ടിയും ഇറാന്‍ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. വിദേശ സൈനിക പ്രതിനിധി സംഘത്തോട് നടത്തിയ പ്രസംഗത്തില്‍ ഇറാന്‍ ഉപ പ്രതിരോധ മന്ത്രി മുഹമ്മദ്...

മാധ്യമ വിരുദ്ധ പരാമര്‍ശം; ട്രംപിനെതിരെ വ്യാപക പ്രതിഷേധം

  വാഷിംഗ്ടണ്‍: മാധ്യമ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം. മാധ്യമങ്ങള്‍ ജനങ്ങളുടെ ശത്രുക്കളാണെന്ന പ്രസ്താവനയാണ് ട്രംപിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. പ്രസ്താവന മാധ്യമങ്ങള്‍ക്കെതിരായ അക്രമം കൂടാന്‍ കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു. അമേരിക്കന്‍...

അമേരിക്കയില്‍ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: അമേരിക്കയിലെ മേരിലന്‍ഡില്‍ പ്രാദേശിക മാധ്യമ സ്ഥാപനത്തിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച ഉച്ചക്കുശേഷം മെരിലന്‍ഡിന്റെ തലസ്ഥാനമായ അനാപൊളിസില്‍ ഗസറ്റ് എന്ന മാധ്യമസ്ഥാപനത്തിലാണ് വെടിവെപ്പ് ഉണ്ടായത്. ഓഫീസ് ഡോറിലൂടെ ജീവനക്കാര്‍ക്കുനേരെ...

ഭാവി തീരുമാനം ആലോചനക്കുശേഷം: റൂഹാനി

തെഹ്‌റാന്‍: ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്നതു സംബന്ധിച്ച് ഉടമ്പടിയില്‍ ഒപ്പുവെച്ച മറ്റു രാജ്യങ്ങളുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അമേരിക്കയെ മറികടന്ന് മുന്നോട്ടുപോകും. ബാക്കിയുള്ള രാജ്യങ്ങളുമായി...

ഇറാന്‍ കരാറിനെ തകര്‍ത്ത് ട്രംപ്; അപലപിച്ച് ലോകം

വാഷിങ്ടണ്‍: ലോകം ഭയപ്പെട്ടതുപോലെ ഇറാനുമായുള്ള ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറി. സഖ്യകക്ഷികളുടെയും കരാറില്‍ ഒപ്പുവെച്ച സഹരാഷ്ട്രങ്ങളുടെയും അഭ്യര്‍ത്ഥനകള്‍ കാറ്റില്‍ പറത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇറാനെതിരായ ഉപരോധം...

ട്രംപ് രാജാവല്ല, ഏകപക്ഷീയമായി യുദ്ധം പ്രഖ്യാപിക്കാനാവില്ല: സെനറ്റംഗം

  പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രാജാവല്ലെന്നും സിറിയയില്‍ വ്യോമാക്രമങ്ങള്‍ നടത്തുന്നത് നിയമ വിരുദ്ധമെന്നും യു.എസ് സെനറ്റംഗം ടിം കൈനെ. കോണ്‍ഗ്രസ്സിന്റെ അംഗീകാരമില്ലാതെ നടത്തുന്ന വ്യോമാക്രമങ്ങള്‍ നിയമവിരുദ്ധമാണ്. ട്രംപ് അമേരിക്കയുടെ ഭരണഘടന പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ്സിന് മാത്രമാണ്...

MOST POPULAR

-New Ads-