Wednesday, September 26, 2018
Tags Gujarat bjp

Tag: gujarat bjp

മുന്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയെ കാണാതായി

സൂററ്റ്: ഗുജറാത്തിലെ മുന്‍ ബി.ജെ.പി എം.എല്‍.എ ജയന്തി ബന്‍സാലി തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയ യുവതിയെ കാണാനില്ല. സൂററ്റ് സ്വദേശിനിയായ 21കാരിയെയാണ് കാണാതായത്. യുവതിക്ക് ഹാജരാവാന്‍ നിരവധി...

വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് വന്‍ തോല്‍വി

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്തു ചായ വില്‍പന നടത്തിയതായി പറയപ്പെടുന്ന ഗുജറാത്തിലെ വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് വന്‍ തോല്‍വി. പ്രധാനമന്ത്രിയുടെ ജന്‍മദേശമായ വഡ്നഗര്‍ ജില്ലയിലെ ഉന്‍ജ നിയമസഭാ...

ഗുജറാത്തില്‍ വിജയ് രൂപാണിയെ വെട്ടി സ്മൃതി ഇറാനിയെത്താന്‍ സാധ്യത

ന്യൂഡല്‍ഹി: ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് രൂപാണിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിക്കാന്‍ സാധ്യത. കടുത്ത പോരാട്ടം നേരിട്ട മോദിയുടെ നാട്ടില്‍ ബിജെപിക്ക് സീറ്റുകള്‍ കുറഞ്ഞതാണ് ജനപ്രീതിയുള്ള പുതിയ നേതൃത്വത്തെ കണ്ടെത്താന്‍...

വീണ്ടും വോട്ടിങ് മെഷീന്‍ വിവാദം; ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് വോട്ട് രേഖപ്പെടുത്തേണ്ട ബട്ടന്‍ പ്രവര്‍ത്തിച്ചില്ല; വോട്ടെടുപ്പില്‍...

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ വോട്ടിംങ് മെഷീന്‍ വിവാദവും തലപൊക്കുന്നു. വോട്ടിംങ് മെഷീനില്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ആരവല്ലിയിലെ വോട്ടെടുപ്പ് തടസ്സപ്പെടുകയായിരുന്നു. ഒന്നാംഘട്ട വോട്ടെടുപ്പില്‍ 900 ഇവിഎമ്മുകളില്‍...

ഗുജറാത്തില്‍ ബി.ജെ.പിക്ക് രണ്ടുപതിറ്റാണ്ടിനിടെ ഇതുവരെയില്ലാത്ത വെല്ലുവിളി; കടുത്ത പോരാട്ടമെന്ന് സര്‍വെ

അഹമ്മദാബാദ്: ബി.ജെ.പിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുമ്പോഴും കടുത്ത മത്സരമാണ് നടക്കുന്നതെന്ന വിലയിരുത്തലുമായി വിവിധ അഭിപ്രായ സര്‍വേകള്‍. 22 വര്‍ഷമായി തുടര്‍ച്ചയായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി രണ്ടുപതിറ്റാണ്ടിനിടെ ഇതുവരെയില്ലാത്ത വെല്ലുവിളി നേരിടുന്നതായാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്....

ഗുജറാത്ത് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്ക് നേരെ ബിജെപി ആക്രമണം

അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് യുവ നേതാവ് ജിഗ്‌നേഷ് മേവാനിക്കു നേരെ ബിജെപി ആക്രമണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മേവാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അക്രമമുണ്ടായത്. അക്രമത്തെ തുടര്‍ന്ന് ബിജെപിക്കെതിരെ രൂക്ഷ പ്രതികരണവുമായി...

പൊതുവിദ്യാഭ്യാസത്തില്‍ 26-ാം സ്ഥാനം; ഗുജറാത്തിനോട് യുവാക്കള്‍ എന്തു തെറ്റ് ചെയ്തിട്ടാണിതെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഒരു ദിനം ഒരു ചോദ്യം എന്ന തെരഞ്ഞെടുപ്പ് ക്യാമ്പയിങ്ങില്‍ നാലാം ദിനം മോദിക്കെതിരെ നാലാമത്തെ ചോദ്യവുമായി രാഹുല്‍ ഗാന്ധി. ക്യാമ്പയിന്റെ ഭാഗമായി ട്വിറ്റര്‍ വഴിയാണ് രാഹുല്‍ ഗുജറാത്ത് സര്‍ക്കാറിനെതിരെ കുറിക്കു കൊള്ളുന്ന...

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കിയെ രാജിവെപ്പിച്ച് ബി.ജെ.പി; കള്ളനാടകം പൊളിച്ചടുക്കി സോളങ്കി

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കി രാജിവെച്ചെന്നുള്ള ബി.ജെ.പി പ്രചാരണം പൊളിയുന്നു. വിഷയത്തില്‍ പ്രതികരണവുമായി ഭരത് സിംഗ് സോളങ്കി രംഗത്തെത്തിയതോടെ ബി.ജെ.പി വെട്ടിലാവുകയായിരുന്നു. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സീറ്റുവിഭജന...

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി; ഗുജറാത്ത് ബി.ജെ.പിയില്‍ കൂട്ടരാജി

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ ഗുജറാത്ത് ബി.ജെ.പിയിലെ പടലപ്പിണക്കങ്ങള്‍ പുറത്തേക്ക്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഏകപക്ഷീയമായി എന്നാരോപിച്ച് എം.എല്‍.എ ജെതാ സോളങ്കിയടക്കം നിരവധി പ്രാദേശിക നേതാക്കള്‍ പാര്‍ട്ടി വിട്ടു. ബറൂച് ജില്ലാ...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ശക്തി കേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക് തളര്‍ച്ച; കോണ്‍ഗ്രസ്സിന് മുന്നേറ്റമെന്ന് സര്‍വ്വേ

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തളരുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. എ.ബി.പി-സി.എസ്.ഡി.എസ് നടത്തിയ സര്‍വ്വേയില്‍ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറുമെന്നാണ് പ്രവചനം. സര്‍വ്വേപ്രകാരം ഗുജറാത്തില്‍ ബി.ജെ.പി തന്നെ അധികാരത്തില്‍ വരുമെന്നാണ് പറയുന്നത്. 113-മുതല്‍ 121സീറ്റുകള്‍...

MOST POPULAR

-New Ads-