Tuesday, September 25, 2018
Tags #ItsMurder

Tag: #ItsMurder

മാനസികാസ്വാസ്ഥ്യമുള്ള യുവാവ് അധ്യാപികയുടെ തലയറുത്തു

ജംഷഡ്പൂര്‍: ജാര്‍ഖണ്ഡില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവാവ് അധ്യാപികയുടെ തലയറുത്തു. ശ്രായികേലാ-ഖര്‍സ്വാന്‍ ജില്ലയിലെ പ്രൈമറി സ്‌കൂളിന് സമീപമായിരുന്നു സംഭവം. മാനസികാസ്വാസ്ഥ്യമുള്ള ഹരി ഹെമ്പറാം എന്ന യുവാവ് സ്‌കൂളിലെ ഉച്ചഭക്ഷണത്തിനിടയില്‍ സുക്രാ ഹേസ എന്ന അധ്യാപികയെ വീട്ടിലേക്ക്...

പത്തനാപുരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: പത്തനാപുരത്ത് റബ്ബര്‍തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളൂര്‍ നിരപ്പ് സ്വദേശി നജീബാണ് മരിച്ചത്. പട്രോളിങ് നടത്തിയ പൊലീസിനെ കണ്ട് ഭയന്നോടിയാണ് നജീബ് മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മധ്യവയസ്‌കന്റെ മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍

കോട്ടയം: കോട്ടയത്ത് തിരുനക്കര ക്ഷേത്രത്തിനു സമീപം മധ്യവയസ്‌കന്റെ മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി. മരിച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; പ്രതി മറ്റൊരു മേജറെന്ന് പൊലീസ്

ന്യൂഡല്‍ഹി: മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സൈനിക മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ശൈലജ ദ്വിവേദിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഡല്‍ഹി കൊനോട്ട് പ്ലേസിലെ മെട്രോ സ്‌റ്റേഷനു സമീപമാണ് സംഭവം. പൊലീസ്...

മധ്യപ്രദേശില്‍ ഭൂമി കൈയ്യേറ്റം തടഞ്ഞ ദളിത് കര്‍ഷകനെ ജീവനോടെ ചുട്ടുകൊന്നു

ഭോപാല്‍: ഭൂമി കൈയ്യേറ്റം തടഞ്ഞ ദളിത് കര്‍ഷകനെ ജീവനോടെ ചുട്ടുകൊന്നു. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലില്‍, പര്‍സോരിയ ഗഡ്‌ഘേരി ഗ്രാമത്തിലാണ് സംഭവം. കര്‍ഷകനായ കിഷോരിലാല്‍ ജാദവ് എന്ന 55കാരനെയാണ് ഭൂമി വിട്ടുനല്‍കാത്തതിന്റെ പേരില്‍...

ഗവാസ്‌കറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: എ.ഡി.ജി.പി സുദേശ്കുമാറിന്റെ മകളുടെ മര്‍ദനമേറ്റ തിരുവന്തപുരത്തെ പോലിസ് ഉദ്യോഗസ്ഥനായ ഗവാസ്‌കറിന്റെ അറസ്റ്റ് അടുത്തമാസം നാല് വരെ ഹൈക്കോടതി തടഞ്ഞു. എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ പരാതിയിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഗവാസ്‌കറിന്റെ ഹര്‍ജിയില്‍ കോടതി...

‘സോഫിയ ഇപ്പോഴും പശ്ചാത്തപിക്കുന്നില്ലെന്ന് കോടതി’; മെല്‍ബണില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോഫിയക്ക് 22 വര്‍ഷം...

മെല്‍ബണ്‍: മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ സാമിന്റെ ഭാര്യ സോഫിയക്കും കാമുകന്‍ അരുണ്‍ കമലാസനനും കോടതി ശിക്ഷ വിധിച്ചു. അരുണ്‍ കമലാസനന് 27 വര്‍ഷവും സോഫിയക്ക് 22 ഉം വര്‍ഷം...

കാസര്‍ഗോഡ് തെരുവുനായയുടെ ആക്രമണം: 15 പേര്‍ക്ക് കടിയേറ്റു

കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരത്തില്‍ 15 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ കാസര്‍ഗോഡ് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പേപ്പട്ടിയെന്നു സംശയിക്കുന്ന പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയും ചെയ്തു.

കാമുകനേയും കൂട്ടി യുവതി മറ്റൊരു കാമുകനെ കൊലപ്പെടുത്തി

കൊല്‍ക്കത്ത: വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകനെ യുവതി മറ്റൊരു കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ ഉത്തര 24 പര്‍ഗാന ജില്ലയിലാണ് സംഭവം. അജയ് കര്‍ (25) എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വീട്ടമ്മയായ സഖി ചക്രവര്‍ത്തി,...

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോട്ടയം: എരുമേലിക്കടുത്ത് മഞ്ഞളാംകുരുവിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഈറ്റത്തോട്ടത്തില്‍ കുമാരന്റെ ഭാര്യ തങ്കമ്മ(65) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുമാരനെ എരുമേലി പൊലീസ് അറസ്റ്റു ചെയ്തു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. അജ്ഞാത ഫോണ്‍ സന്ദേശത്തിന്റെ...

MOST POPULAR

-New Ads-