Wednesday, November 21, 2018
Tags Kevin death

Tag: kevin death

കെവിന്‍ കൊലപാതകക്കേസ്: നടപടി നേരിട്ട പൊലീസുകാര്‍ അപകടത്തില്‍പ്പെട്ടു; നില ഗുരുതരം

കോട്ടയം: കെവിന്‍ കൊലക്കേസില്‍ നടപടി നേരിട്ട പൊലീസുകാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ഗാന്ധിനഗര്‍ എ.എസ്.ഐ ആയിരുന്ന ടി.എം ബിജു, പൊലീസ് െ്രെഡവറായിരുന്ന എം.എന്‍ അജയകുമാര്‍ എന്നിവരാണ് അപകടത്തിപ്പെട്ടത്. തലക്ക്...

രാസപരിശോധനാഫലം പുറത്ത് വന്നതിനു പിന്നാലെ കെവിന്‍ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്

കോട്ടയം: കേരള മനഃസാക്ഷിയെ നടുക്കിയ കെവിന്‍ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കെവിന്റെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാര നീനുവിന്റെ അമ്മ രഹ്നയാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കെവിനൊപ്പം തട്ടിക്കൊണ്ട് പോകപ്പെട്ട ബന്ധുവായ അനീഷാണ് ഇക്കാര്യം മലയാളത്തിലെ ഒരു...

കെവിന്റെ കുടുംബത്തിന് 10ലക്ഷം സര്‍ക്കാര്‍ ധനസഹായം; നീനുവിന്റെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: കോട്ടയത്ത് ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം. വാടക വീട്ടില്‍ കഴിയുന്ന കെവിന്റെ കുടുംബത്തിന് വീടുവെക്കുന്നതിന് 10 ലക്ഷം രൂപ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ...

കെവിന്റേത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍

കോട്ടയം: കെവിന്റേത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണം. കെവിന്‍ പുഴയില്‍ വീണതാണോ അതോ അബോധാവസ്ഥയില്‍ പുഴയില്‍ കൊണ്ടുവന്ന് ഇട്ടതാണോ എന്ന കാര്യത്തില്‍...

സാധുതയുള്ള വിവാഹമല്ല; നീനു കഴിയുന്നത് അന്യ വീട്ടില്‍; വിട്ടുകിട്ടണമെന്ന് പിതാവ്

കോട്ടയം: കെവിന്‍ കൊല്ലപ്പെട്ടതോടെ നീനുവിനെ വിട്ടു കിട്ടണമെന്ന ആവശ്യവുമായി പിതാവ് രംഗത്ത്. നീനുവും കെവിനുമായി സാധുതയുള്ള വിവാഹം നടന്നിട്ടില്ല. ഇതനുസരിച്ച് നീനു ഇപ്പോള്‍ അന്യവീട്ടിലാണു താമസിക്കുന്നതെന്നും പിതാവ് ജയിലിലായതിനാല്‍ നീനുവിന്റെ സംരക്ഷണം കണക്കാക്കണമെന്നും...

‘ആ പെണ്‍കുട്ടിയുടെ കണ്ണുനീര്‍ നമ്മുടെ രാഷ്ട്രീയസാമൂഹ്യഭരണസംവിധാനത്തെ ചുട്ടുപൊള്ളിക്കുക തന്നെ ചെയ്യും’; മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കെവിന്റെ മരണത്തില്‍ പ്രതികരണവുമായി മന്ത്രി തോമസ് ഐസക്. സംഭവത്തില്‍ മുഖ്യമന്ത്രിയെ മാത്രമായി കേന്ദ്രീകരിച്ച് നടത്തുന്ന ആക്രമണം നീതിക്ക് നിരക്കുന്നതല്ലെന്ന് തോമസ് ഐസക് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ളത് കൊണ്ടാണ്...

‘കെവിന്റെ ദുരഭിമാനക്കൊലയുടെ ഉത്തരവാദിത്തം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും’; എ.കെ ആന്റണി

ന്യൂഡല്‍ഹി: കെവിന്റെ ദുരഭിമാനക്കൊലയുടെ ഉത്തരവാദിത്തം സര്‍ക്കാരും മുഖ്യമന്ത്രിയും ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ഈ സംഭവത്തില്‍ പൊലീസിന് പറ്റിയ വീഴ്ച്ച മുഖ്യമന്ത്രിയല്ല ആര് ന്യായീകരിക്കാന്‍ ശ്രമിച്ചാലും ന്യായീകരണമില്ല. ഗുരുതരമായ വീഴ്ച്ചയാണ് പൊലീസിന്...

കെവിന്റെ മരണം: നീനുവിന്റെ അച്ഛന്‍ ചാക്കോയുടെ വീട് വളഞ്ഞ് കോട്ടയം പൊലീസ്‌

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ അച്ഛന്‍ ചാക്കോയുടെ വീട് വളഞ്ഞ് കോട്ടയം പൊലീസ്. ചാക്കോയുടെ തെന്മലയിലെ വീടാണ് പൊലീസ് വളഞ്ഞിരിക്കുന്നത്. കേസിലെ പ്രതിയായ ചാക്കോയും ഭാര്യ രഹ്നയും കോട്ടയത്ത്...

ഹൃദയം തകര്‍ന്ന് നീനു; ആശ്വസിപ്പിക്കാനാകാതെ കുടുംബാംഗങ്ങളും നാട്ടുകാരും

കോട്ടയം: കോട്ടയത്ത് ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. വീട്ടിലെത്തിയ കെവിന്റെ മൃതദേഹത്തിന് മുന്നില്‍ ഭാര്യ നീനുവും കുടുംബാംഗങ്ങളും പൊട്ടിക്കരഞ്ഞു. വളരെ പാടുപെട്ടാണ് ഭാര്യ നീനുവിനെ മൃതദേഹത്തിനു മുകളില്‍ നിന്ന്...

കെവിന്‍-നീനു വിവാഹം സാധുവായില്ല; വെളിപ്പെടുത്തലുമായി സബ് രജിസ്ട്രാര്‍

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ വിവാഹം സംബന്ധിച്ച് വെളിപ്പെടുത്തലുമായി സബ് രജിസ്ട്രാര്‍ കെ.ജി ശ്രീകുമാര്‍ രംഗത്ത്. കെവിനും നീനുവും തമ്മിലുള്ള വിവാഹം സാധുവായിട്ടില്ലെന്നാണ് ശ്രീകുമാര്‍ പറയുന്നത്. ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യാനായി ഓണ്‍ലൈന്‍...

MOST POPULAR

-New Ads-