Friday, August 23, 2019
Tags MURDER

Tag: MURDER

കൊച്ചിയില്‍ ഗാന്ധി പ്രതിമ തകര്‍ത്തു

കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമ ഇന്നലെ രാത്രിയില്‍ തകര്‍ത്ത നിലയില്‍. ഒന്നേകാല്‍ മീറ്ററോളം ഉയരം വരുന്ന സിമന്റില്‍ പണിത പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരായ ആളുകളാണെന്നാണ് പ്രാഥമിക നിഗമനം.

കാറപകടം: ബാലഭാസ്‌ക്കറിന്റേയും ഭാര്യയുടേയും നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റേയും ഭാര്യ ലക്ഷ്മിയുടേയും നില ഗുരുതരമായി തുടരുന്നു. ഇന്നലെ പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ ഡ്രൈവറുള്‍പ്പെടെ മൂന്നുപേര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഏകമകള്‍ തേജസ്വിബാല മരിക്കുകയും ചെയ്തു. രണ്ടു വയസ്സായിരുന്നു പ്രായം. ബാലഭാസ്‌ക്കറിന് നട്ടെല്ലിനും കഴുത്തിനും...

പൊലിഞ്ഞത് 16 വര്‍ഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞ്; ബാലഭാസ്‌ക്കറിനായി പ്രാര്‍ഥനയോടെ സാമൂഹ്യമാധ്യമങ്ങളും

തിരുവനന്തപുരം: കാറപകടത്തില്‍ പെട്ട വയലിനിസ്റ്റ് ബാലഭാസ്‌ക്കറിനും കുടുംബത്തിനുമായി പ്രാര്‍ത്ഥനയോടെ സാമൂഹ്യമാധ്യമങ്ങള്‍. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് വെച്ചായിരുന്നു ബാലഭാസ്‌ക്കറിന്റെ കുടുംബം അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഏകമകള്‍ തേജസ്വി ബാല മരിക്കുകയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സഹപാഠികളായിരുന്നു...

സ്വകാര്യ ബസ്സിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്ലം: കൊല്ലം കടക്കലില്‍ സ്വകാര്യ ബസ്സിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ചിതറ ബൗണ്ടര്‍മുക്ക് സ്വദേശി മുഹമ്മദ് റഫാല്‍(17) മടത്തറ ഇലവുംപാലം സ്വദേശി സഞ്ജു എന്നിവരാണ് മരിച്ചത്. ഇരുവരും മടത്തറ പരുത്തി ഹയര്‍സെക്കന്ററി സ്‌കൂളിലെ...

‘ടോയ്‌ലെറ്റെന്ന് കരുതി വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചു’; യുവാവ് പിടിയില്‍

പട്‌ന: ടോയ്‌ലെറ്റെന്ന് കരുതി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച പട്‌ന സ്വദേശിയായ യാത്രക്കാരന്‍ പിടിയില്‍. യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. ഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്കുള്ള ഗോ എയര്‍ വിമാനത്തിലാണ് സംഭവം. ജി...

വീട്ടമ്മയെ കൊന്ന് ജനാലയില്‍ കെട്ടിത്തൂക്കി; പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍

ആലപ്പുഴ: വീടിന്റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മരണം കൊലപതകമെന്ന് പൊലീസ്. കറ്റാനം കണ്ണനാകുഴിയിലാണ് വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ പത്തൊന്‍പതുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വീട്ടമ്മയുടെ മകന്റെ...

നടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി

ജയ്പൂര്‍: നടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി. സീരിയല്‍ നടിയും മോഡലുമായ പെണ്‍കുട്ടിയെയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. രാജസ്ഥാനിലെ ആല്‍വാറിലെ നീമ്രാനയില്‍ സെപ്റ്റംബര്‍ 4-നായിരുന്നു സംഭവം. സംഭവത്തില്‍ ആല്‍വാര്‍ പൊലീസ് കേസെടുത്തു. 2014-ല്‍...

ആലപ്പുഴയില്‍ കൈ പുറകില്‍ കെട്ടിയിട്ട് തൂങ്ങിമരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം

ആലപ്പുഴ: ആലപ്പുഴക്കടുത്ത് പറവൂരില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ ഗലീലിയോ കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. ആരാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ കൈകള്‍ പുറകില്‍ കെട്ടിവച്ച...

നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന്

കൊച്ചി: തിങ്കളാഴ്ച അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പത്തനംതിട്ട പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തും. കൊച്ചിയിലെ സ്വകാര്യ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന...

പ്രണയാഭ്യര്‍ഥന നിരസിച്ചു; റിയാലിറ്റി ഷോ താരത്തിനു നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ടി.വി റിയാലിറ്റി ഷോ താരത്തിനു നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രൂപാലി നിരാപൂര്‍ എന്ന ഇരുപതുകാരിക്കു നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ മഹേന്ദ്ര എന്ന മോനു...

MOST POPULAR

-New Ads-