Sunday, September 23, 2018
Tags Pinarayi vijayan

Tag: pinarayi vijayan

പ്രളയം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് നാശം വിതച്ച പ്രളയത്തെ നേരിടുന്നതിലുണ്ടായ വീഴ്ചകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയക്കെടുതി സംബന്ധിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതി നേരിടുന്നതില്‍...

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കെ.എം.മാണി

തിരുവനന്തപുരം: കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കെ.എം.മാണി. കര്‍ഷകര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം ഉറുപ്പാക്കമെന്നും മാണി നിയമസഭയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യക്ഷമമായ ഡാം മാനേജ്‌മെന്റ് ഉണ്ടായില്ല. ഡാമുകള്‍...

കരുണാനിധിയുടെ ഭാര്യ ആസ്പത്രിയില്‍

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആസ്പത്രിയിലാണ് ദയാലു അമ്മാളിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇവരെ ആസ്പത്രിയിലെത്തിച്ചത്. അതേസമയം, ദയാലു അമ്മാളിന്റെ ആരോഗ്യസ്ഥിതി...

‘ദാരിദ്ര്യരേഖക്ക് താഴെയുള്ളവരോട് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ ആവശ്യപ്പെടുന്നത് ക്രൂരതയാണ്’; വി.ടി ബല്‍റാം എം.എല്‍.എ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന ആവശ്യത്തോട് പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ. താങ്കളുടെ സാലറി ചലഞ്ചിനെ അംഗീകരിക്കുന്നുവെന്ന് ബല്‍റാം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു എം.എല്‍.എ എന്ന നിലയില്‍...

‘ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ ട്വീറ്റ് നമ്മളെ ഉദ്ദേശിച്ചല്ല’

സാമൂഹ്യമാധ്യമങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ചര്‍ച്ചയായ യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ ട്വീറ്റുകള്‍ കേരളത്തേയോ കേന്ദ്രത്തേയോ ഉദ്ദേശിച്ചല്ലെന്ന് ദുബായിലെ മലയാളി മാധ്യമപ്രവര്‍ത്തകന്‍. കേരളത്തിന് വാഗ്ദാനം ചെയ്ത 700 കോടി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 700 കോടി പിന്നിട്ടു

തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ കേരളത്തെ പുന:സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം തുടരുന്നു. തിങ്കളാഴ്ച രാത്രി 11.30ലെ കണക്ക് അനുസരിച്ച് 715.02 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത്. ഇതില്‍...

സംസ്ഥാനത്തുണ്ടായത് ഡാം ദുരന്തമെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: ഡാമുകള്‍ കൂട്ടത്തോടെ തുറന്നുവിട്ടതാണ് ദുരന്തമുണ്ടാക്കിയതെന്നും ഡാമുകള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ പാലിച്ചില്ലെന്നും യു.ഡി.എഫ് യോഗം. ഇത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ്...

കേരളത്തിന് വീണ്ടും ഇരുട്ടടി; സൗജന്യമായി മണ്ണെണ്ണ നല്‍കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. 12,000 ലിറ്റര്‍ മണ്ണെണ്ണ കേരളത്തിന് നല്‍കാമെന്നും എന്നാല്‍ ഇതിന് സബ്‌സിഡി ഉണ്ടാകില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ മറുപടിയില്‍ വ്യക്തമാക്കി. ഇതോടെ ഒരു...

യു.എ.ഇ സ്ഥാനപതി കേരളം സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളം സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ പ്രളയ ദുരിത മേഖലകള്‍ സന്ദര്‍ശിക്കുമെന്നും വിവിധ സന്നദ്ധസംഘടനകളുമായി ചര്‍ച്ച നടത്തിയേക്കുമെന്നും വിവരമുണ്ട്. എന്നാല്‍ സന്ദര്‍ശനത്തിന്റെ സമയക്രമം ഇതുവരെ തീരുമാനിച്ചിട്ടില്ല....

‘ജനീവ വിവരങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു’; കേരളം പുനര്‍നിര്‍മ്മിക്കണമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ജനീവ സന്ദര്‍ശനവിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തുവെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ശശിതരൂര്‍. ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു തരൂരിന്റെ കൂടിക്കാഴ്ച്ച. ഇക്കാര്യം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്. അര മണിക്കൂര്‍ സമയം...

MOST POPULAR

-New Ads-