Tuesday, July 16, 2019
Tags Qatar Crisis

Tag: Qatar Crisis

ഖത്തറിന്റെ സമ്പദ്‌മേഖല ശക്തം; വിദേശനിക്ഷേപത്തില്‍ വര്‍ധന

ദോഹ: രാജ്യത്തിന്റെ സമ്പദ്‌മേഖല ശക്തമാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. കൃത്യമായ ആസൂത്രണങ്ങളുടെയും പദ്ധതികളുടെയും അടിസ്ഥാനത്തിലാണ് രാജ്യം മുന്നോട്ടുപോകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ശരിയായ ദിശയിലാണ്. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം സാമ്പത്തികമായി യാതൊരു പ്രതികൂലാവസ്ഥയും സൃഷ്ടിച്ചില്ല. ആത്മവിശ്വാസത്തോടെയാണ്...

മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍ ഇടം നേടി ദോഹയിലെ മുഷൈരിബ് മ്യൂസിയങ്ങള്‍

ദോഹ: ഖത്തറിന്റെ ചരിത്രവും സംസ്‌കാരവും അനാവരണം ചെയ്യുന്ന മുഷൈരിബ് ഡൗണ്‍ടൗണ്‍ ദോഹയിലെ മ്യൂസിയങ്ങള്‍ക്ക് രാജ്യാന്തര അംഗീകാരം. റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ്‌സ് ഇന്‍ ലണ്ടന്‍(റിബ) പുറത്തുവിട്ട ലോകത്തെ മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍...

ഇറാനുമായി ഖത്തര്‍ നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നു

ദോഹ: ഇറാനുമായി ഇടക്കാലത്ത് മുറിഞ്ഞുപോയ നയതന്ത്രബന്ധം ഖത്തര്‍ പുനസ്ഥാപിക്കുന്നു. അറബ് നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇറാനുമായി അടുത്ത ഖത്തര്‍, തെഹ്‌റാനുമായി എല്ലാ തലങ്ങളിലും ബന്ധം ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഖത്തര്‍ അംബാസഡര്‍...

ഖത്തര്‍ ഹജ്ജ്തീര്‍ത്താടകര്‍ക്കായി സൗദി അതിര്‍ത്തി തുറന്നുനല്‍കും

ദോഹ: ഖത്തരി ഹജ്ജ്തീര്‍ഥാടകര്‍ക്ക് കര, വ്യോമ മാര്‍ഗങ്ങളിലൂടെ സഊദിയില്‍ പ്രവേശിക്കുന്നതിനായി അതിര്‍ത്തികള്‍ തുറക്കാന്‍ സഊദി രാജാവ് ഉത്തരവിട്ടു. ഖത്തറുമായുള്ള കര, വ്യോമ അതിര്‍ത്തികള്‍ തുറക്കാനാണ് രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സഊദ്...

ഖത്തറിനെതിരായ ഉപരോധം; ഉപാധികളില്‍ അയവ് വരുത്തി സൗദി സഖ്യം

ദോഹ: ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാന്‍ നേരത്തെയുള്ള 13 ഉപാധികളില്‍ അയവ് വരുത്തി സൗദി സഖ്യരാജ്യങ്ങള്‍. നേരത്തെയുള്ള പതിമൂന്ന് ഉപാധികള്‍ക്ക് പകരം ആറു നിബന്ധനകള്‍ അംഗീകരിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. ഉപാധികള്‍ നടപ്പാക്കാനായി ചര്‍ച്ചക്ക്...

ഖത്തറിന്റെ അവകാശങ്ങള്‍ മാനിക്കണമെന്ന് തുര്‍ക്കി

അങ്കാറ: അറബ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കുന്നതിന് ശ്രമം തുടരവെ ഖത്തറിന്റെ അവകാശങ്ങള്‍ മാനിക്കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു. സത്യസന്ധവും പരസ്പര ബഹുമാനത്തോടെയുമുള്ള ചര്‍ച്ചകളിലൂടെ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രി...

കുവൈത്ത് അമീറിന്റെ ശ്രമങ്ങള്‍ തുടരുന്നു; മധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെടുന്നതിന്റെ ഉത്തരവാദിത്വം ഖത്തറിനെന്ന് ബഹ്‌റൈന്‍

റിയാദ്: ഖത്തറും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് അമീര്‍ സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് നടത്തുന്ന മധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ഖത്തറിന് മാത്രമായിരിക്കുമെന്ന് ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ്...

അറബ് നയതന്ത്ര പ്രതിസന്ധി: ട്രംപിനെ വിമര്‍ശിച്ച് ജര്‍മനി

  ബെര്‍ലിന്‍: അറബ് നയതന്ത്ര പ്രതിസന്ധിയില്‍ തലയിട്ട് സംസാരിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ജര്‍മനി. പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് പുതിയ ആയുധ പന്തയത്തിന് തിരികൊളുത്തിയിരിക്കുകയാണ് ട്രംപ് എന്ന് ജര്‍മന്‍ വിദേശകാര്യ...

ഖത്തര്‍ പ്രശ്‌നം: കേന്ദ്ര സര്‍ക്കാര്‍ നിലപാട് യുക്തിപരം- പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഖത്തറുമായി ബന്ധപ്പെട്ട ഗള്‍ഫ് മേഖലയിലെ പുതിയ സംഭവ വികാസങ്ങളില്‍ കക്ഷി ചേരേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഖത്തറുമായുള്ള ബന്ധത്തില്‍ മാറ്റമില്ലെന്നും വിദേശ കാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫ്...

ഖത്തര്‍ എയര്‍വെയ്‌സിന്റെ ലൈസന്‍സുകള്‍ റദ്ദാക്കി; ഓഫീസുകള്‍ പൂട്ടാന്‍ നിര്‍ദേശം

സഊദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്നതിന് ഖത്തര്‍ എയര്‍വെയ്‌സിന് നല്‍കിയ ലൈസന്‍സുകള്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ റദ്ദാക്കി. സഊദിയിലെ ഖത്തര്‍ എയര്‍വെയ്‌സിന്റെ മുഴുവന്‍ ഓഫീസുകളും 48 മണിക്കൂറിനകം പൂട്ടാനും ഉത്തരവിട്ടു. ഖത്തറിലേക്കും തിരിച്ചുമുള്ള...

MOST POPULAR

-New Ads-