പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; പണം കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച് കപില്‍ സിബല്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പണം വാങ്ങിച്ചിരുന്നു എന്ന ആരോപണം നിഷേധിച്ച് സുപ്രീം കപില്‍ സിബല്‍. പ്രതിഷേധത്തിന് സാമ്പത്തിക സഹായം നല്‍കാനുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമായി മുതിര്‍ന്ന അഭിഭാഷകര്‍ പണം വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണിത്. കപില്‍ സിബലിന് പുറമെ ഇന്ദിര ജെയ്‌സിങും ആരോപണം നിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ഹാദിയ കേസില്‍ ഹാജരായതിന്റെ വക്കീല്‍ ഫീസായ 77 ലക്ഷം രൂപ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. 2017 ഓഗസ്റ്റ് നാലിനും 2018 മാര്‍ച്ച് എട്ടിനുമാണ് പണം കൈമാറിയത്. 2018 മാര്‍ച്ചിന് മുമ്പായി മുഴുവന്‍ തുകയും ലഭിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. സിഎഎ വിരുദ്ധ പ്രതിഷേധത്തിന് സാമ്പത്തിക പിന്തുണ നല്‍കാനുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമായി കപില്‍ സിബലും ഇന്ദിര ജെയ്‌സിങും പണം വാങ്ങിച്ചിട്ടുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

SHARE