പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി തെലുങ്കാന നിയമസഭ

ഹൈദരാബാദ്: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി തെലുങ്കാന നിയമസഭയും. ഞായറാഴ്ച മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പ്രമേയം പാസാക്കാന്‍ തീരുമാനിച്ചത്. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് പൗരത്വം നല്‍കുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് തെലുങ്കാന മന്ത്രിസഭ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. പൗരത്വനിയമത്തിനെതിരെ പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് ചന്ദ്രശേഖര റാവു കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

SHARE