പ്രധാനമന്ത്രിയോട് ലോക്ക്ഡൗണ്‍ നീട്ടാന്‍ അഭ്യര്‍ത്ഥനയുമായി തെലങ്കാന മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ലോക്ക്ഡൗണ്‍ നീട്ടാന്‍ അഭ്യര്‍ത്ഥിച്ചതായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു.സമ്പദ്‌വ്യവസ്ഥയെക്കാളും പ്രാധാന്യം ജീവന്‍ സംരക്ഷിക്കുന്നതിലാണെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചതായി കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റാവു ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ നമ്മുടേത് പോലെയുള്ള ഒരു രാജ്യത്ത് ലോക്ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗമില്ല. കൊറോണ കേസുകള്‍ വര്‍ധിക്കുകയാണ്.
രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് നല്ല തീരുമാനമായിരുന്നു. അതിനാല്‍ നമുക്ക് പ്രതീക്ഷയോടെ ഇരിക്കാന്‍ കഴിഞ്ഞു. ജൂണ്‍ മൂന്ന് വരെ ലോക്ക്ഡൗണ്‍ തുടരണമെന്നാണ് ബിസിജി സര്‍വേ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.