‘തീവ്രവാദി ലെനിന്റെ പ്രതിമ പാര്‍ട്ടി ഓഫീസില്‍ മതി’; സിപിഎമ്മിനോട് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ത്രിപുരയില്‍ ലെനിന്റെ പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തെ ന്യായീകരിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ലെനിനെ തീവ്രവാദിയായ വിദേശി എന്നു വിശേഷിപ്പിച്ച സുബ്രഹ്മണ്യന്‍ സ്വാമി പ്രതിമ സ്ഥാപിക്കുന്നത് സിപിഎം ആസ്ഥാനത്ത് മതിയെന്നും പറഞ്ഞു.

ലെനിന്‍ ഒരു വിദേശിയാണെന്നും തീവ്രവാദികളുടെ കൂട്ടത്തില്‍പ്പെട്ടയാളുടെ പ്രതിമ എന്തിനാണ് നമുക്ക്. അവര്‍ അതിനെ പാര്‍ട്ടി ഓഫീസില്‍ കൊണ്ടുപോയി സ്ഥാപിച്ച് ആരാധിക്കട്ടെയെന്നും സുബ്രഹ്മണ്യ സ്വാമി പ്രതികരിച്ചു. സംഭവത്തില്‍ ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയിയുടെ പ്രതികരണത്തിനു പിന്നാലെയായിരുന്നു സ്വാമിയുടെ പരാമര്‍ശം.

മുന്‍ സര്‍്ക്കാര്‍ ചെയ്ത കാര്യം പിന്നീട് വരുന്ന സര്‍ക്കാറിന് തിരുത്താമെന്നായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്. രാജീവ് ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ പ്രതിമകള്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തകര്‍ത്ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണര്‍ പ്രതികരിച്ചത്.

SHARE