ശക്തമായ മഴയില്‍ താജ് മഹലിന്റെ തൂണ് തകര്‍ന്നു

ശക്തമായ മഴയില്‍ താജ് മഹലിന്റെ തൂണ് തകര്‍ന്നു

 

ശക്തമായ മഴയില്‍ താജ് മഹലിന്റെ പ്രവേശന കവാടത്തിന്റെ തൂണ് തകര്‍ന്നു വീണു. താജ് മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ തൂണ് ആണ് വീണത്.
വ്യാഴാഴ്ച അര്‍ധ രാത്രിയോടെ ഉണ്ടായ ശക്തമായ മഴയിലാണ് സംഭവം. ഉത്തര്‍പ്രദേശിന്റെ പലഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ആഗ്രയ്ക്കു സമീപം മഥുരയില്‍ മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്നു കുട്ടികള്‍ മരിച്ചിരുന്നു.

തകരം ഉപയോഗിച്ച് നിര്‍മിച്ച മേല്‍ക്കുര തകര്‍ന്നു വീഴുകയായിരുന്നു. നന്ദഗാവ്, വൃന്ദാവന്‍, കോസി, കലാന്‍ എന്നിവിടങ്ങളിലും മഴ നാശംവിതച്ചു. നിരവധി ഏക്കറിലെ കൃഷി മഴയില്‍ നശിച്ചു.

NO COMMENTS

LEAVE A REPLY