തലശ്ശേരി നഗരസഭാ; ബി.ജെ.പി വാര്‍ഡ് പിടിച്ചെടുത്ത് യു.ഡി.എഫ്

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ തലശ്ശേരി നഗരസഭയിലെ ടെംബിള്‍ ഗേറ്റ് വാര്‍ഡ് ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്. ബി.ജെ.പി സ്ഥാനാര്‍ഥി അജേഷിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 63 വോട്ടുകള്‍ക്കാണ് യുഡിഎഫിന് വേണ്ടി മുസ്ലീം ലീഗ് സ്ഥാനാര്‍ഥി എ.കെ സക്കരിയ 663 വോട്ടുകള്‍ നേടി വിജയിച്ചത്.

സിറ്റിങ് വാര്‍ഡില്‍ 600 വോട്ടുകള്‍ നേടാനെ ബിജെപിക്ക് സ്ഥാനാര്‍ഥിക്ക് സാധിച്ചുള്ളു. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍ഡിഎഫിന് ആകെ ലഭിച്ചത് 187 വോട്ടുകള്‍ മാത്രം. ബിജെപി വാര്‍ഡ് മെംബറായിരുന്ന ഇ.കെ ഗോപിനാഥന്റെ മരണത്തെത്തുടര്‍ന്നാണ് ടെബിള്‍ ഗേറ്റ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

SHARE