തമീമിയുടെ ചിത്രം വരച്ച ഇറ്റലിക്കാര്‍ അറസ്റ്റില്‍

ജറുസലം: ഫലസ്തീന്‍ പ്രതിരോധത്തിന്റെ പ്രതീകം അഹദ് തമീമിയുടെ ചിത്രം വരച്ച രണ്ട് ഇറ്റലിക്കാരെ ഇസ്രാഈല്‍ സൈന്യം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കിന് സമീപമാണ് 13 അടി ഉയരത്തില്‍ തമീമിയുടെ ചിത്രം വരക്കാന്‍ തുടങ്ങിയത്. ചിത്രരചന നടക്കുന്നതായി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ ഇരുവരെയും സൈന്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചുവര്‍ നശിപ്പിച്ചതിനാണ് ഇരുവരെയും പിടികൂടിയതെന്ന് സൈന്യം അറിയിച്ചു.

SHARE