ജീവന്‍ രക്ഷിച്ചവര്‍ക്ക് പുരപ്പുറത്ത് നിന്ന് ഹൃദയം കൊണ്ടൊരു ‘താങ്ക്‌സ്’

കൊച്ചി: പ്രളയക്കെടുതിയില്‍ എല്ലാം കഴിഞ്ഞെന്ന് കരുതിയ നിമിഷത്തില്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയവര്‍ക്ക് കൊച്ചിയില്‍ നിന്ന് വ്യത്യസ്തമായൊരു നന്ദിപ്രകടനം. ടെറസില്‍ വെളുത്ത പെയിന്റ് കൊണ്ട് താങ്ക്‌സ് എന്നെഴുതിയാണ് നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് വര്‍മക്കും സംഘത്തിനും പ്രളയബാധിതര്‍ നന്ദി അറിയിച്ചത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പതിനേഴാം തിയ്യതിയാണ് നാവികസേനയിലെ പൈലറ്റ് വിജയ് വര്‍മയും സംഘവും രണ്ട് സ്ത്രീകളെ ഈ വീടിന് മുകളില്‍ നിന്ന് എയര്‍ ലിഫ്റ്റിങ്ങിലൂടെ രക്ഷപ്പെടുത്തിയത്. ഇത് ആരുടെ വീടാണെന്നോ എഴുതിയത് ആരാണെന്നോ വ്യക്തമായിട്ടില്ല. സ്‌പോക് പേഴ്‌സണ്‍ നേവിയുടെ ട്വിറ്റര്‍ പേജും ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

SHARE