ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു; ജനങ്ങള്‍ ആശങ്കയില്‍

ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു; ജനങ്ങള്‍ ആശങ്കയില്‍

നെയ്‌റോബി: ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നതായി റിപ്പോര്‍ട്ട്. ആഫ്രിക്കയുടെ കൊമ്പ് (horn of africa) എന്നറിയപ്പെടുന്ന കിഴക്കന്‍ മേഖലയാണ് ഭൂഖണ്ഡത്തില്‍ നിന്ന് പിളര്‍ന്നുപോകുന്നത്.

ദശലക്ഷം വര്‍ഷങ്ങള്‍ ആവശ്യമായ ഈ പ്രതിഭാസം കരുതിയിരുന്നതിനേക്കാള്‍ വേഗത്തിലാണ് ഭൂഖണ്ഡത്തില്‍ നിന്ന് വേര്‍പ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് ഡെയ്‌ലി നേഷന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ആഫ്രിക്ക, കിഴക്കന്‍ ആഫ്രിക്ക എന്നിങ്ങനെ രണ്ടുഭാഗങ്ങളായി മാറുന്നതോടെ ഇവക്കിടയില്‍ ഭീമന്‍ വിള്ളല്‍ രൂപപ്പെടും. ഇതോടെ കിഴക്കന്‍ ആഫ്രിക്ക ഉള്‍പ്പെടെ സൊമാലി ഫലകം നൂബിയന്‍ ഫലകത്തില്‍ നിന്ന് വിട്ടുപോകും.

ഇതിന്റെ ഭാഗമായി കെനിയയിലെ തിരക്കേറിയ മായി മഹിയു പാതയില്‍ ഇതിനോടകം തന്നെ വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്.

അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ഭാഗമായി രൂപപ്പെട്ട ഭ്രംശരേഖ(വൊള്‍ക്കാനിക് ഫോള്‍ട്ട് ലൈന്‍)യാണ് പാതയില്‍ ഇത്തരത്തില്‍ വിള്ളലുണ്ടാക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കെനിയ നാഷണല്‍ ഹൈവേസ് അതോറിറ്റിയുടെ കണക്കുകള്‍പ്രകാരം പ്രതിവര്‍ഷം 2.5 സെന്റിമീറ്റര്‍ വേഗത്തിലാണ് സൊമാലി ഫലകം നൂബിയന്‍ ഫലകത്തില്‍ നിന്നും തെന്നിമാറുന്നതെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് ഇപ്പോള്‍ വിള്ളല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ്് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം വിള്ളല്‍ രൂപപ്പെട്ട മായി മഹിയു പാതയിലൂടെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് ശ്രമങ്ങള്‍ നടത്തിവരികയാണ് അധികൃതര്‍. നിലവില്‍ മണ്ണും പാറയും ഇട്ടാണ് വിള്ളല്‍ നികത്തുന്നത്.

എന്നാല്‍ ഫലക ചലനവുമായി ബന്ധപ്പെട്ടത് ആയതിനാല്‍ വിള്ളല്‍ നികത്തല്‍ ശാശ്വതമാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Watch Video:

NO COMMENTS

LEAVE A REPLY