കൊല്ലത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

നിലമേല്‍: കൊല്ലത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആറ്റിങ്ങല്‍ സ്വദേശി ഗോകുല്‍ (19)ആണ് മരിച്ചത്. നിലമേല്‍ എന്‍.എസ്.എസ് കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഗോകുല്‍. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലാണ്. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.