ഇന്ത്യയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്രസംഘം

കൊച്ചി: ഇന്ത്യയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്രസംഘം. കേരളത്തിലും ഭയപ്പെടേണ്ട സാഹചര്യങ്ങളില്ല. കേരളം സ്വീകരിച്ച സുരക്ഷാനടപടികള്‍ തൃപ്തികരമാണെന്നും കേന്ദ്രസംഘം അറിയിച്ചു. സംസ്ഥാനത്ത് 436 പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്ന് ഇവര്‍ക്കും വൈറസ് ബാധയേറ്റിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

രാജസ്ഥാനിലെ ജയ്പൂരില്‍ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ കേന്ദ്രമെഡിക്കല്‍ സംഘം തള്ളിയത്. അതേസമയം ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. ഇതുവരെ 106 പേര്‍ വൈറസ് ബാധയേറ്റ് മരിച്ചിട്ടുണ്ട്. നാലായിരത്തോളം പേര്‍ വൈറസ് ബാധയേറ്റ് ചികിത്സയിലാണ്.

SHARE