Connect with us

Sports

മാനസികമായി പ്രതിയോഗികളെ നേരിടാന്‍ ടുണീഷ്യ

Published

on

 

1978ലെ ലോകകപ്പ് നടന്നത് മറഡോണയുടെ നാടായ അര്‍ജന്റീനയില്‍. 24 ടീമുകള്‍ പങ്കെടുത്തു. ആ ലോകകപ്പിനെക്കുറിച്ചുള്ള വിവാദ നിര്‍വചനം കപ്പ് സ്വന്തമാക്കാന്‍ അര്‍ജന്റീനക്കാര്‍ വഴിവിട്ടു നീങ്ങി എന്നാണ്. അത് പകുതി സത്യവുമായിരുന്നു. ചില കളികളുടെ ഫലം നോക്കിയാലറിയാം കാര്യങ്ങള്‍.
86 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ദൈവത്തിന്റെ ഗോളുണ്ടല്ലോ- ആ ഗോള്‍ ദൈവം നേടിയതല്ല താന്‍ കൈ കൊണ്ട് നേടിയതാണെന്ന കുറ്റസമ്മതം കഴിഞ്ഞ ദിവസമാണല്ലോ മറഡോണ നടത്തിയത്. അന്ന് വീഡിയോ റഫറല്‍ സമ്പ്രദായം ഉണ്ടായിരുന്നെങ്കില്‍ ജനം തന്നെ കൈവെച്ചേനേ എന്ന് മറഡോണ പറഞ്ഞത് പോലെ 78 ലെ ലോകകപ്പില്‍ വീഡിയോ റഫറല്‍ സമ്പ്രദായം ഉണ്ടായിരുന്നെങ്കില്‍ കപ്പ് അര്‍ജന്റീനയില്‍ നിന്ന് എന്നേ ഫിഫ തിരിച്ചുവാങ്ങുമായിരുന്നു….. പറഞ്ഞ് വന്നത് അതല്ല. 78 ലെ ലോകകപ്പില്‍ രണ്ട് കന്നി രാജ്യങ്ങളുണ്ടായിരുന്നു. ടുണീഷ്യയും, ഇറാനും.
അതില്‍ ടുണീഷ്യക്കാര്‍ ഗ്രൂപ്പ് രണ്ടില്‍ ഞെട്ടിക്കുന്ന പ്രകടനം നടത്തി മെക്‌സിക്കോ എന്ന കോ ണ്‍കാകാഫ് രാജ്യത്തെ തുരത്തിയിരുന്നു. അതും 3-1 എന്ന ആധികാരിക സ്‌കോറിന്. ലോക റാങ്കിങിലും കാല്‍പ്പന്ത് ചരിത്രത്തിലും തങ്ങളേക്കാള്‍ എത്രയോ മുന്‍പന്തിയിലുള്ള രാജ്യത്തെ രണ്ടാം പകുതിയിലെ അതിവേഗതയില്‍ നേടിയ മൂന്ന് ഗോളുകള്‍ക്കാണ് ടുണീഷ്യക്കാര്‍ വീഴ്ത്തിയത്. ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു ആഫ്രിക്കന്‍ ടീമിന്റെ ആദ്യ വിജയമാണിത്. അന്നത്തെ ടുണീഷ്യ അല്ല ഇപ്പോള്‍ ലോക ഫുട്‌ബോളില്‍ റാങ്കിങില്‍ 14 ല്‍ നില്‍ക്കുന്ന ടുണീഷ്യ. 1978 ലെ ലോകകപ്പിന് ശേഷം അവര്‍ മൂന്ന് ലോകകപ്പുകള്‍ കൂടി കളിച്ചു. 1998 ലും, 2002 ലും, 2006 ലും. 98 ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ ആകെ ഒരു സമനില മാത്രമാണ് അവര്‍ക്ക്് നേടാനായത്.
ഇംഗ്ലണ്ടും, കൊളംബിയയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ റുമാനിയക്കെതിരെ നേടിയ സമനില. 2002 ല്‍ ഏഷ്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ജപ്പാനും, ബെല്‍ജിയവും ഉള്‍പ്പെട്ട ഗ്രൂപ്പിലും ഒരു സമനില- ബെല്‍ജിയവുമായിട്ടായിരുന്നു അത്. 2006ലെ കപ്പില്‍ അവര്‍ കുറച്ച് കൂടി മെച്ചപ്പെട്ടു. മ്യൂണികിലെ അലയന്‍സ് അറീനയില്‍ സഊദി അറേബ്യയെ 2-2 ല്‍ തളച്ച് അവര്‍ സ്‌പെയിനിനോടും, യുക്രൈനോടും പൊരുതിയാണ് തോറ്റത്. നബീല്‍ മൗലോള്‍ എന്ന പഴയകാല താരമാണ് നിലവില്‍ ടുണീഷ്യന്‍ ടീമിന്റെ പരിശീലകന്‍. രാജ്യത്തെ ഫുട്‌ബോളില്‍ വ്യക്തമായ വിലാസമുള്ള നബീല്‍ ധാരാളം കിരീടങ്ങള്‍ പല ഘട്ടങ്ങളിലായി ടീമിന് സമ്മാനിച്ചിട്ടുണ്ട്. 2017 ഏപ്രിലിലാണ് അദ്ദേഹം ദേശീയ ടീമിന്റെ അമരത്ത് വരുന്നത്.
തുടര്‍ന്ന് ശക്തമായ ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ അദ്ദേഹം ടീമിനെ കരുത്തോടെ നയിച്ചു. കോംഗോ, ലിബിയ, ഗ്വിനിയ എന്നിവരടങ്ങുന്ന ഗ്രൂപ്പില്‍ നിന്നായിരുന്നു ടുണീഷ്യ കയറി വന്നത്. ഗ്രൂപ്പ് മല്‍സരങ്ങളില്‍ നബില്‍ പ്രകടിപ്പിച്ച മികവ് ആക്രമണ ഫുട്‌ബോളിന്റെ പിറകെ പോയതായിരുന്നു. ഫുട്‌ബോള്‍ എന്ന വലിയ വികാരത്തിന്റെ ആഫ്രിക്കന്‍ വിലാസം അവരുടെ വന്യത തന്നെയാണ്. പ്രതിരോധ ഫുട്‌ബോളിലേക്കോ, സൗന്ദര്യ ഫുട്‌ബോളിലേക്കോ പോവാതെ പ്രതിയോഗികളെ ആക്രമണത്തിലൂടെ വീഴ്ത്തുക എന്നതാണ് കോച്ചിന്റെ പ്ലാന്‍. ആ സിദ്ധാന്തത്തില്‍ തന്നെയാണ് അദ്ദേഹത്തിന് 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ടീമിനെ ലോകകപ്പിന്റെ വലിയ വഴിയില്‍ എത്തിക്കാനായത്. ആഫ്രിക്കന്‍ ഗ്രൂപ്പ് എയില്‍ ടുണീഷ്യയുടെ ഏറ്റവും മികച്ച മല്‍സരം കോംഗോക്കെതിരെ 2-2 ല്‍ അവസാനിച്ച പോരാട്ടമായിരുന്നു. അനീസ് ഭദ്രിയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഈ മല്‍സരത്തില്‍ ടീമിന് തുണയായത്. കിന്‍ഹാസയിലെ ആ വിജയത്തിന് ശേഷം ടീമിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വഹാബി കസാറിയാണ് ടീമിലെ സൂപ്പര്‍ താരം. ഫ്രഞ്ച് ഒന്നാം ഡിവിഷനില്‍ റെനസിന് വേണ്ടി കളിക്കുന്ന ഈ മധ്യനിരക്കാരന്‍ യോഗ്യതാ റൗണ്ടിന്റെ മൂന്ന് ഘട്ടങ്ങളിലും ടീമിന്റെ ഗോളടി യന്ത്രമായിരുന്നു. യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടത്തില്‍ മൗറീഷ്യാനയെ തകര്‍ത്ത ഗോളിനുടമ വഹാബിയായിരുന്നു. ലിബിയക്കെതിരായ മല്‍സരത്തിലും ഇദ്ദേഹത്തിന്റേതായിരുന്നു വിജയ ഗോള്‍. മന: ശാസ്ത്രപരമായി താരങ്ങളെ ഉത്തേജിപ്പിക്കുക എന്ന വഴിയിലും കോച്ച് നീങ്ങുന്നുണ്ട്. ഫിഫ റാങ്കിങിലെ പതിനാലാം സ്ഥാനമെന്നത് ചെറിയ കാര്യമല്ല. ആഫ്രിക്കയില്‍ നിന്നും ഇന്നുള്ള ടീമുകളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. ലോകോത്തര ടീമുകളുമായി വലിയ വേദിയില്‍ മല്‍സരിക്കാനുള്ള ധൈര്യം ഈ റാങ്കിങ് നല്‍കുമെന്ന് വിശ്വസിക്കുന്നു നബീല്‍.
1982 ലും 1994 നുമിടയില്‍ രാജ്യത്തിന് വേണ്ടി കളിച്ച താരമാണ്. പരിശീലകന്‍ എന്ന നിലയില്‍ 2004 മുതല്‍ അദ്ദേഹം ടീമിനൊപ്പമുണ്ട്. ആ വര്‍ഷം ടുണീഷ്യ ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് സ്വന്തമാക്കുമ്പോള്‍ സീനിയര്‍ കോച്ച് റോജര്‍ ലാമിറിന്റെ അസിസ്റ്റന്റായിരുന്നു നബീല്‍. അതിന് ശേഷം ടുണീഷ്യയിലെ ഏറ്റവും മികച്ച ക്ലബായ എസ്പരന്‍സ് ടുണീസിന്റെ കോച്ചായിരുന്നു. അവിടെ നിന്നാണ് ദേശീയ സംഘത്തില്‍ മുഖ്യ പരിശീലകനായി വരുന്നത്. ബെല്‍ജിയവും ഇംഗ്ലണ്ടും കളിക്കുന്ന ഗ്രൂപ്പ് ജിയില്‍ നിന്നും രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടുക എന്നത് വലിയ വെല്ലുവിളിയാണെന്ന് കോച്ചിനറിയാം. എങ്കിലും അദ്ദേഹം ആവര്‍ത്തിച്ച് താരങ്ങളോട് പറയുന്ന കാര്യം മാനസികമാണ്- ഗ്രൂപ്പിലെ പ്രബലരെ കണ്ട് ഭയപ്പെടരുത്. നമ്മള്‍ ലോക റാങ്കിങില്‍ പതിനാലില്‍ നില്‍ക്കുന്നു. ആ വിശ്വാസത്തില്‍ കളിച്ചാല്‍ ജയിക്കാമെന്നാണ്.
ലോകകപ്പ് സ്‌ക്വാഡ്
ഗോള്‍കീപ്പര്‍മാര്‍: അയ്മന്‍ മത്‌ലൂതി, ഫാറൂഖ് ബിന്‍ മുസ്തഫ, ഷബാബ് സഊദി, മൗവേസ് ഹസന്‍
പ്രതിരോധ നിര: ഹമദി നഗേസ്, ഡിലാന് ബ്രോണ്‍, റമി ബെദൂഇ, യോഹാന്‍ ബെനലൂവനെ, സയാം ബിന്‍ യൂസുഫ്, യസീനി മെറിയ, ഉസാമ ഹദ്ദാദി, അലി മൗലോള്‍. മധ്യനിര: ഇല്യാസ് ഷകീരി, മുഹമ്മദ് അമീന്‍ ബിന്‍ അമര്‍, ഗയ്‌ലീന്‍ ജലാലി, ഫെര്‍ജാനി സഅസി, അഹമ്മദ് ഖലീല്‍, സൈഫുദ്ദീന്‍ ഖവൂയി. മുന്നേറ്റനിര: ഫഖ്‌റുദ്ദീന്‍ ബിന്‍ യൂസുഫ്, അനീസ് ബദ്രി, ബസീം സ്രാര്‍ഫി, വഹ്ബി ഖസ്രി, നയീം സ്ലിതി, സാബര്‍ ഖലീഫ.

GULF

ജിമ്മി ജോർജ്ജ് വോളി ടൂർണമെന്റിന് അബുദാബിയിൽ തുടക്കമായി

Published

on

അബുദാബി: കേരള സോഷ്യൽ സെൻ്റർ അബുദാബി സംഘടിക്കപ്പിക്കുന്ന ഇരുപത്തിനാലാമത് കെ. എസ് സി. – എൽ. എൽ. എച്ച് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി.

ലിവ ഇൻ്റർനാഷണൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ ബുർജീൽ ഹോൾഡിങ്ങ്സ് ചെയർമാൻ ഡോ. ഷംസീൽ വയലിൽ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനൽ സെക്രട്ടറി കെ. സത്യൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, അസി. കായിക വിഭാഗം സെക്രട്ടറി സുഭാഷ് മാടിക്കടവ്, ടൂർണ്ണമെന്റ് കോർഡിനേറ്റർ ടി. എം. സലീം മറ്റ് മേനേജിംഗ് കമ്മറ്റി അംഗങ്ങൾ, വിവിധ പ്രവാസി സംഘടന പ്രതിനിധികൾ, സ്പോൺസർമാർ മറ്റു വിശിഷ്ട അതിഥികൾ ചടങ്ങിൽ സംബന്ധിച്ചു. ശക്തി തിയ്യറ്റേഴ്സ് അബുദാബിയുടെ വാദ്യ സംഘത്തിന്റെ ചെണ്ടമേളത്തോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് കെ.എസ്.സി കലാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്തോ-അറബ് ബന്ധം കലയിലൂടെ ഉറപ്പു വരുത്ത രീതിയിൽഗഫൂർ വടകര ചിട്ടപ്പെടുത്തിയ നൃത്ത വിരുന്ന് ശ്രദ്ധേയമായി.

ബുർജീൽ ഹോൾഡിങ്ങ്സ് എൽ.എൽ. എച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ ആദ്യമൽസരം എൽ.എൽ.എച്ച് ഹോസ്പിറ്റൽ അബുദാബിയും, പാല സിക്സെസ് മദീനയും തമ്മിലായിരുന്നു. 25 – 22, 25 – 19 എന്നീ ക്രമത്തിൽ തുടർച്ചയായ രണ്ട് മത്സരത്തിലൂടെ എൽ എൽ എച്ച് ഹോസ്പിറ്റൽ പാല സിക്‌സസ് മദീനയെ പരാജയപ്പെടുത്തി.

രണ്ടാമത്തെ മത്സരത്തിൽ 25 – 23, 19 – 25, 15 – 13 എന്നീ ക്രമത്തിൽ നടന്ന മൂന്ന് സെറ്റ് മത്സരത്തിൽ ഓൺലി ഫ്രെഷ് ദുബായിയെ പരാജപ്പെടുത്തി ഒന്നിനെതിരെ രണ്ടു സെറ്റ് നേടികൊണ്ട് ലിറ്റിൽ സ്കൊളാർ ദുബായ് വെന്നിക്കൊടി നാട്ടി.

വിവിധ ടീമുകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കുക്കുന്ന ടൂർണ്ണമെന്റിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരം പാല സിക്സസ് മദീനയും ഖാൻ ഇന്റർനാഷലും, രണ്ടാമത്തെ മത്സരം ഒൺലി ഫ്രഷ് ദുബൈയും ശ്രീലങ്ക ഇന്റർ നാഷണലും തമ്മിലായിരിക്കും. ഫൈനൽ മത്സരം മാർച്ച് 31 ന് അബുദാബി അൽ ജസീറ സ്റേഡിയത്തിലായിരിക്കും അരങ്ങേറുക.

Continue Reading

Cricket

ഐപിഎൽ രണ്ടാം ഘട്ടം മത്സരക്രമമായി; ഫൈനൽ മേയ് 26ന് ചെന്നൈയിൽ

2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്

Published

on

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ ഫൈനലിന് ചെന്നൈ വേദിയാകുമെന്ന് ഉറപ്പായി. മേയ് 26നായിരിക്കും ഫൈനൽ മത്സരം. 2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്.

ഇത്തവണ ഫൈനൽ കൂടാതെ മേയ് 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറും ചെന്നൈയിൽ തന്നെയായിരിക്കും. മേയ് 21ന് ആദ്യ ക്വാളിഫയറും മേയ് 22ന് എലിമിനേറ്റർ മത്സരവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടത്തും.

ഏപ്രിൽ എട്ട് മുതലുള്ള ഐപിഎൽ മത്സരക്രമത്തിലെ രണ്ടാം ഘട്ടത്തിൽ 52 മത്സരങ്ങളാണ് ഉൾപ്പെടുന്നത്. ചെന്നൈയിൽ സിഎസ്‌കെയും കെകെആറും തമ്മിലാണ് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം.

ആകെയുള്ള പത്ത് ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. സ്വന്തം ഗ്രൂപ്പിലുള്ള എല്ലാ ടീമുകളുമായും രണ്ടു മത്സരങ്ങൾ വീതവും എതിർ ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ മത്സരവും പ്രാഥമിക റൗണ്ടിലുണ്ടാകും. ഇതുകൂടാതെ, എതിർ ഗ്രൂപ്പിൽ നിന്നു നറുക്കെടുത്ത് തീരുമാനിക്കുന്ന ഒരു ടീമുമായി രണ്ടാമതൊരു മത്സരം കൂടിയുണ്ടാകും.

നേരത്തെ, മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെ നടത്താനുള്ള 21 മത്സരങ്ങളുടെ ക്രമം മാത്രമാണ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം രണ്ടാം ഘട്ടം തീരുമാനിക്കുമെന്നാണ് അന്നു പറഞ്ഞിരുന്നത്.

Continue Reading

Football

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 150-ാം മത്സരത്തിന് ഛേത്രി; ആദരിക്കാനൊരുങ്ങി എ.ഐ.എഫ്.എഫ്

2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു.

Published

on

 ഇന്ത്യൻ ഫുട്ബോളിനായി 150 മത്സരങ്ങളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇതിഹാസതാരം സുനിൽ ഛേത്രി. എന്നാൽ താൻ ഒരിക്കലും രാജ്യത്തിനായി കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് ഛേത്രി. രാജ്യത്തിനു വേണ്ടി കളിക്കുന്നതിന് തൊട്ടുമുമ്പ് ഒരു മികച്ച ക്ലബിലെത്തണം. തന്നെ സംബന്ധിച്ച് അതുപോലും ഒരു വലിയ ദൂരമായിരുന്നുവെന്ന് ഛേത്രി പറഞ്ഞു.

ആലോചിച്ചാൽ ഇതൊരു അവിശ്വസനീയമായ നേട്ടമാണ്. താൻ വലിയ ഭാ​ഗ്യവാനാണ്. കുറച്ച് ദിവസം മുമ്പാണ് താൻ കരിയറിലെ 150-ാം മത്സരത്തിലേക്ക് എത്തുന്നുവെന്ന് മനസിലാക്കിയത്. ഈ വലിയ യാത്രയിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും ഛേത്രി വ്യക്തമാക്കി.
2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരവും ഛേത്രിയാണ്. 39കാരനായ ഛേത്രി 93 ​ഗോളുകൾ ഇതിനോടകം നേടിക്കഴി‍ഞ്ഞു.

Continue Reading

Trending