തിരുവല്ലയില്‍ കീടനാശിനി അടിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായ രണ്ടു പേര്‍ മരിച്ചു

തിരുവല്ല: തിരുവല്ലയില്‍ പാടത്ത് കീടനാശിനി അടിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു പേര്‍ മരിച്ചു. തിരുവല്ല വേങ്ങലിലാണ് സംഭവം. കഴുപ്പില്‍ കോളനിയില്‍ സനില്‍കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് അഞ്ചംഗ കര്‍ഷക സംഘം പാടത്ത് കീടനാശിനി അടിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

SHARE