Connect with us

Culture

തൊടുപുഴയില്‍ നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍; അന്വേഷണം പുരോഗമിക്കുന്നു

Published

on

തൊടുപുഴ: ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി.
വീടിനോടു ചേര്‍ന്ന ചാണകക്കുഴിയില്‍ കുഴിച്ചുമൂടിയ നിലയിലാണ് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ അര്‍ജുന്‍, ആര്‍ഷ എന്നിവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്.
മന്ത്രവാദവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണോ കൊലപാതകത്തിനു പിന്നിലെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്നലെ രാവിലെ നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയില്‍ വീടിന്റെ വാതില്‍ ചാരിയ നിലയിലായിരുന്നു. അകത്തു കടക്കാന്‍ ബലം പ്രയോഗിച്ചതായി സൂചനയില്ല. വീട്ടില്‍ സ്ഥിരമായി വന്നിരുന്നവര്‍ ആരെങ്കിലുമാണോ സംഭവത്തിനു പിന്നിലെന്ന സാധ്യതയും പൊലീസ് പരിശോധിക്കും. തലയ്ക്കടിച്ചും കുത്തിയുമാണ് കൊലപാതകമെന്നാണു പ്രാഥമിക സൂചന.

അതേസമയം, കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മാര്‍ട്ടം നടപടികള്‍ ഇന്നു പൂര്‍ത്തിയാക്കും. മൃതദേഹങ്ങള്‍ ദഹിപ്പിക്കേണ്ടെന്നു പൊലീസ് സൂചന നല്‍കിയതായാണ് വിവരം. നാലംഗ കുടുംബത്തിന്റെ അന്ത്യവിശ്രമം പുരയിടത്തില്‍ത്തന്നെ ഒരുക്കാനാണ് തീരുമാനം. ഒരു വലിയ കുഴിയെടുത്തു മൃതദേഹങ്ങള്‍ മറവുചെയ്യാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി കൃഷ്ണന്റെ മൂത്ത സഹോദരന്‍ ഭാസ്‌കരന്‍ പറഞ്ഞു. കമ്പകക്കാനത്ത് സഹോദരങ്ങങ്ങള്‍ താമസിക്കുന്ന കുടുംബവീട്ടില്‍ അരമണിക്കൂറോളം പൊതുദര്‍ശനത്തിനു വച്ച ശേഷം സംസ്‌കാരിക്കാനാണു തീരുമാനം.

വണ്ണപ്പുറം മുണ്ടന്‍മുടി കമ്പകക്കാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനു പിന്നിലെ ആട്ടിന്‍ കൂടിന്റെ സമീപമുള്ള കുഴിയില്‍ നിന്നും കണ്ടെടുത്തത്.
തലയിലുള്ള ശക്തമായ അടിയേറ്റ് കൃഷ്ണന്റെയും അര്‍ജുന്റെയും തലയോട്ടി അടക്കം തകര്‍ന്നിട്ടുണ്ട്. സുശീലയുടെ നെഞ്ചിലും വയറിലും ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ആര്‍ഷയുടെ പുറത്താണ് പരിക്ക്.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. രണ്ടുദിവസമായി പാല്‍ വാങ്ങാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസി മരിച്ച കൃഷ്ണന്റെ വീട്ടില്‍ എത്തിയപ്പോള്‍ ആരെയും കണ്ടില്ല. തുടര്‍ന്ന് കൂറച്ചുദൂരെ താമസിക്കുന്ന കൃഷ്ണന്റെ സഹോദരങ്ങളെ വിവരം അറിയിച്ചു. ഇവര്‍ നാട്ടുകാരില്‍ ചിലരെയുംകൂട്ടി വീട്ടിലെത്തിയപ്പോള്‍ വാതില്‍ ചാരിയിട്ട നിലയിലായിരുന്നു.
വാതില്‍ തുറന്നപ്പോള്‍ ഹാളില്‍ ഒഴിച്ചിരുന്ന വെള്ളത്തിലും ഭിത്തിയിലും രക്തം കണ്ടെത്തി. തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിക്കുകയും ചെയ്തു. പൊലിസ് എത്തി തൊടുപുഴ തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാറ്റിയപ്പോഴാണ് വളരെ ചെറിയ കുഴിയില്‍ നിന്ന് നാലുപേരുടെയും മൃതദേഹങ്ങള്‍ അടുക്കിയിട്ട നിലയില്‍ ലഭിച്ചത്.
കാളിയാര്‍ പൊലീസിന്റെ സര്‍ക്കിള്‍ പരിധിയിലുള്ള ഉള്‍പ്രദേശമാണ് മുണ്ടന്‍മുടി കമ്പകക്കാനം പ്രദേശം. വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്ന കൃഷ്ണനും കുടുംബത്തിനും വളരെകാലമായി അടുത്ത ബന്ധുക്കളുമായോ അയല്‍വാസികളുമായോ കൂടുതല്‍ സമ്പര്‍ക്കം ഇല്ലായിരുന്നു. കൃഷ്ണന്റെ വീട്ടില്‍ നിന്ന് ഇരുന്നൂറ് മീറ്ററോളം മാറിയാണ് അയല്‍വാസികള്‍ ഉള്ളത്. അതുകൊണ്ട് തന്നെ ബഹളങ്ങളൊന്നും നാട്ടുകാര്‍ കേട്ടിരുന്നില്ല. രാത്രികാലങ്ങളില്‍ വിലകൂടിയ കാറുകളില്‍ സ്ത്രീകളുള്‍പ്പെടെ കൃഷ്ണന്റെ വീട്ടില്‍ വന്നു പോയിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു.
പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു. ഇടുക്കി എസ് പി കെ ബി വേണുഗോപാല്‍,തൊടുപുഴ ഡിവൈഎസ്പി കെ പി ജോസ്, കാളിയാര്‍ സി.ഐ പി.കെ യൂനുസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക്ക് വിദഗ്ധര്‍ അടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലപ്പെട്ട ആര്‍ഷ തൊടുപുഴ ബിഎഡ് കോളജിലെ വിദ്യാര്‍ഥിനിയാണ്. അര്‍ജുന്‍കഞ്ഞിക്കുഴി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending