Connect with us

More

രാജി; ചാണ്ടിക്കും ഇടതുമുന്നണിക്കും ഇന്ന് നിര്‍ണായകം

Published

on

തോമസ്ചാണ്ടിയുടെ രാജി ആവശ്യം എല്‍.ഡി.എഫില്‍ ഉയര്‍ത്തിയ പ്രതിസന്ധിക്ക് അയവു വരുമോ ആളിക്കത്തുമോ എന്ന് ഇന്നറിയാം. ഒരു ‘വലിയ മുന്നണി’ അതിലെ ഏറ്റവും ചെറിയ കക്ഷിയുടെ തീരുമാനത്തിന് കാത്തിരിക്കുന്ന വിചിത്രമായ സാഹചര്യമാണ് എല്‍.ഡി.എഫില്‍ രൂപംകൊണ്ടിരിക്കുന്നത്. തോമസ്ചാണ്ടിയെ രാജി വെപ്പിക്കില്ലെന്ന് എന്‍.സി.പി തീരുമാനിച്ചാല്‍ വാളെടുത്ത് പരസ്യമായി പോര്‍വിളിക്കുമെന്നാണ് രണ്ടാം കക്ഷിയായ സി.പി.ഐയുടെ ഭീഷണി. ഇക്കാര്യത്തില്‍ സി.പി.ഐക്കൊപ്പം നില്‍ക്കുമെന്ന് ജനതാദളും വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലുണ്ടായ ധാരണക്ക് വിരുദ്ധമായ നടപടികളാണ് ഇന്നലെ എന്‍.സി.പിയില്‍ നിന്നുണ്ടായത്. കായല്‍ കയ്യേറിയെന്ന് വ്യക്തമായ മന്ത്രി തോമസ്ചാണ്ടി രാജിവെക്കണമെന്ന ആവശ്യം ഇടതുമുന്നണി യോഗത്തിന്റെ പൊതുവികാരമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചാണ്ടിയെ പിന്തുണച്ചിരുന്നെങ്കിലും രാജി ആവശ്യം മുന്നണിയുടെ പൊതുവികാരമാക്കി മാറ്റാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും നന്നേ പാടുപെടേണ്ടി വന്നു. എന്നാല്‍ എന്‍.സി.പി യോഗം ചേരുന്ന ചൊവ്വാഴ്ച വരെ കാത്തിരിക്കണമെന്ന ആവശ്യം സി.പി.ഐയും മറ്റ് കക്ഷികളും അംഗീകരിച്ചു. ചാണ്ടിയുടെ രാജി തത്വത്തില്‍ ഉറപ്പിച്ച ശേഷമാണ് എല്‍.ഡി.എഫ് യോഗം പിരിഞ്ഞത്.

എന്നാല്‍ ഇന്നലെ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററുടെ പ്രതികരണം രാജി ഉണ്ടാവില്ലെന്ന സൂചനയാണ് നല്‍കുന്നത്. രാജി വിഷയം ചര്‍ച്ച ചെയ്യാനല്ല എന്‍.സി.പി യോഗം ചേരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. സി.പി.ഐയുടെ നിലപാട് എതിരാളികള്‍ക്ക് ഗുണം ചെയ്യുന്നതാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. എന്നാല്‍ പീതാംബരന്‍ മാസ്റ്റര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയണമെന്നും തീരുമാനങ്ങള്‍ വേലിയേറ്റവും വേലിയിറക്കവും പോലെയല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരിച്ചടിച്ചു.

രാജിക്കാര്യം ദേശീയ നേതൃത്വത്തോട് ആലോചിക്കേണ്ടതുണ്ടെന്നും അതിന് സമയം വേണമെന്നുമായിരുന്നു എല്‍.ഡി.എഫിനോട് എന്‍.സി.പി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഇന്ന് ചേരുന്ന യോഗത്തിന് ശേഷം മന്ത്രിയുടെ രാജി എന്‍.സി.പി തന്നെ മുഖ്യമന്ത്രിയെ അറിയിക്കുന്ന നിമിഷത്തിനായാണ് സി.പി.ഐയും ജനതാദളും കാത്തിരിക്കുന്നത്. അതുണ്ടായില്ലെങ്കില്‍ മുന്നണിയില്‍ പരസ്യമായ കലാപത്തിനാകും തുടക്കം കുറിക്കുക.

ചാണ്ടിക്കായി എന്‍.സി.പി കരുനീക്കം

എല്‍.ഡി.എഫ് കൈവിട്ടിട്ടും മന്ത്രി തോമസ്ചാണ്ടിയുടെ രാജി ഒഴിവാക്കാന്‍ കരുനീക്കവുമായി എന്‍.സി.പി. ഇന്ന് എന്‍.സി.പി നേതൃയോഗം ചേരുമ്പോള്‍ ദേശീയ അധ്യക്ഷന്‍ ശരത്പവാര്‍ തീരുമാനിക്കട്ടെയെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. എന്നാല്‍ എന്‍.സി.പി യോഗം ചേരുന്നത് ചാണ്ടിയുടെ രാജി ചര്‍ച്ച ചെയ്യാനല്ലെന്നും ഒരുമാസം മുന്‍പ് തീരുമാനിച്ച യോഗമാണിതെന്നും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേസമയം കായല്‍ കയ്യേറ്റത്തില്‍ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് തോമസ്ചാണ്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയില്‍ നിന്നുണ്ടാകുന്ന പരാമര്‍ശം മന്ത്രിയുടെ രാജി സംബന്ധിച്ച തീരുമാനത്തെ സ്വാധീനിക്കും. മന്ത്രിക്കും സാധാരണക്കാരനും രണ്ട് നീതിയാണോയെന്ന് നേരത്തെ കോടതി ചോദിച്ചിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ട് ശരിവെച്ച് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. ഇന്ന് കോടതിയില്‍ നിന്ന് ചാണ്ടിക്ക് തിരിച്ചടിയുണ്ടാവുകയാണെങ്കില്‍ അത് സര്‍ക്കാരിനേല്‍ക്കുന്ന മറ്റൊരു പ്രഹരമാകും.

ഇതിനിടെ തോമസ്ചാണ്ടിയുടെ രാജി ഒഴിവാക്കുന്നതിന്റെ ഭാഗമായി ശരത് പവാര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ചാണ്ടി രാജിവെച്ചാല്‍ മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് പ്രാതിനിധ്യം നഷ്ടപ്പെടുമെന്ന ആശങ്കയാണ് എന്‍.സി.പിക്കുള്ളത്. തോമസ്ചാണ്ടി രാജിവെച്ചാല്‍ എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനാകുന്നതു വരെ മന്ത്രിസ്ഥാനം ഒഴിച്ചിടണമെന്ന് പവാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഘടകകക്ഷികളുടെ സീറ്റുകളോ മന്ത്രിസ്ഥാനമോ ഏറ്റെടുത്താല്‍ അത് മടക്കിക്കൊടുക്കുന്ന പതിവ് സി.പി.എമ്മിനില്ല. എം.പി വീരേന്ദ്രകുമാറും ആര്‍.എസ്.പിയും അടക്കമുള്ളവര്‍ സി.പി.എമ്മുമായി ഇടഞ്ഞ് എല്‍.ഡി.എഫ് വിട്ടത് ഇക്കാരണത്താലായിരുന്നു. ചാണ്ടിയെ രാജിവെപ്പിച്ച് മന്ത്രിസ്ഥാനം സി.പി.എം അംഗത്തിന് നല്‍കിയേക്കുമെന്ന ഭയമാണ് എന്‍.സി.പിയെ കടുംപിടുത്തത്തിന് പ്രേരിപ്പിക്കുന്നത്. ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിച്ചാല്‍ ശശീന്ദ്രന്റെ ഫോണ്‍ കെണി കേസ് അവസാനിക്കുമ്പോള്‍ മന്ത്രിസ്ഥാനം നല്‍കണമെന്ന ഉറപ്പ് സി.പി.എമ്മില്‍ നിന്ന് നേടിയെടുത്ത ശേഷമാകും രാജി സംബന്ധിച്ച് എന്‍.സി.പി അന്തിമ തീരുമാനമെടുക്കുക.

ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജി ഹൈക്കോടതി ഈമാസം 24നാണ് പരിഗണിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് പി.എ. ആന്റണി കമ്മീഷന്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് എന്‍.സി.പിയുടെ പ്രതീക്ഷ. അതേസമയം കലക്ടറുടെ റിപ്പോര്‍ട്ട് തെറ്റാണെന്ന വാദം കോടതി ശരിവെക്കുമെന്ന പ്രതീക്ഷയിലാണ് തോമസ്ചാണ്ടി.

മുന്നണിയോഗ തീരുമാനപ്രകാരം ഇന്നത്തെ എന്‍.സി.പി യോഗം കഴിയുന്നതുവരെ മാത്രമാകും സി.പി.ഐ കാത്തിരിക്കുക. അതിനു ശേഷവും രാജിയുണ്ടായില്ലെങ്കില്‍ പരസ്യമായി രാജി ആവശ്യപ്പെടും.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending