ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപിയാനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മൂന്ന് പോലീസുകാരെ വധിച്ചു. സ്‌പെഷല്‍ പോലീസ് ഓഫീസര്‍മാരായ ഫിര്‍ദൗസ് അഹമ്മദ് കുച്ചേ, കുല്‍വന്ത് സിങ്, കോണ്‍സ്റ്റബിള്‍ നിസാര്‍ അഹമ്മദ് ധോബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു.

അതേസമയം പൊലീസുകാരില്‍ ഒരാളെ ഗ്രാമീണരുടെ സഹായത്തോടെ പോലീസും സൈന്യവും ചേര്‍ന്ന് രക്ഷപ്പെടുത്തിയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മൂന്ന് പോലീസ് ഉദ്യോഗസ്ഥരടക്കം നാല് പേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. കാപ്രെന്‍, ഹീപോറ ഗ്രാമങ്ങളില്‍നിന്നാണ് ഈ മൂന്നു പോലീസുകാരെയും നിസാറിന്റെ സഹോദരന്‍ ഫയാസ് അഹമ്മദ് ഭട്ടിനെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ നിസാര്‍ രക്ഷപ്പെടുകയായിരുന്നു.

പോലീസുകാര്‍ സേവനത്തില്‍ നിന്നും രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് ഭീകരുടെ ഭീക്ഷണി. ഭീകരുടെ ആവശ്യം അംഗീകരിക്കാത്തതോടെ പോലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയിയിരുന്നു.