അമിത് ഷാക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വക്കീല്‍ നോട്ടീസ്

ന്യൂഡല്‍ഹി: അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് വക്കീല്‍ നോട്ടീസ് അയച്ചു. ഓഗസ്റ്റ് 11ന് കൊല്‍ക്കത്തയില്‍ നടത്തിയ ‘യുവ സ്വാഭിമാന്‍ റാലി’യില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തിപരമാണെന്ന് കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജിയാണ് നോട്ടീസയച്ചത്.

കേന്ദ്രം ബംഗാളിന് അനുവദിച്ച 3.59 ലക്ഷം കോടി രൂപയുടെ ഫണ്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവന്‍ കൂടിയായ അഭിഷേകും സംഘവും ചേര്‍ന്ന് കൈക്കലാക്കിയെന്നായിരുന്നു അമിത് ഷായുടെ ആരോപണം. 72 മണിക്കൂറിനകം അമിത് ഷാ നിരുപാധികം മാപ്പ് പറയണമെന്നും അല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ പറയുന്നു.

SHARE