ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

തൃശൂര്‍: കാട്ടുങ്ങച്ചിറയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതിനുശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കുട്ടപ്പശ്ശേരി വീട്ടില്‍ ഇമ്മാനുവേല്‍ (65), ഭാര്യ മേഴ്‌സി (62) എന്നിവരാണു മരിച്ചത്. റിട്ട. അധ്യാപികയാണു വെട്ടേറ്റുമരിച്ച മേഴ്‌സി.

ഇമ്മാനുവേല്‍ ആന്ധ്രാപൊലീസ് ജീവനക്കാരനായിരുന്നു. മാള സ്വദേശികളായ ഇവര്‍ രണ്ടുവര്‍ഷമായി കാട്ടുങ്ങച്ചിറയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. അടുത്ത മാസം അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് പോകാന്‍ ഇരിക്കുമ്പോഴാണു മരണം. മക്കള്‍: ഷിനിത, ഷാനിത, ഷിബിത, ഷിജിത.

SHARE