തൃശൂരില്‍ യു.ഡി.എഫ് തരംഗം; 25000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ടി.എന്‍ പ്രതാപന്‍

തൃശൂരില്‍ യു.ഡി.എഫ് തരംഗം; 25000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ടി.എന്‍ പ്രതാപന്‍

തൃശൂര്‍: തൃശൂരില്‍ യു.ഡി.എഫ് വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും പ്രതാപന്‍ പറഞ്ഞു. 25000 വോട്ടിന് മിനിമം തൃശൂരില്‍ വിജയിക്കും. പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും തന്നോട് അതിനെപ്പറ്റി മാധ്യമങ്ങളാരും ചോദിച്ചില്ലെന്നും പ്രതാപന്‍ പറഞ്ഞു. തൃശൂരില്‍ വിജയം ഉറപ്പില്ലെന്ന പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്ത അടിസ്ഥാന രഹിതമാണ്. അത് നിഷേധിക്കുകയാണ്. കെ.പി.സി.സി യോഗത്തില്‍ എല്ലാം പൊസിറ്റീവായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. തൃശൂരില്‍ 100 ശതമാനവും യു.ഡി.എഫ് ജയിക്കുന്ന മണ്ഡലമാണ്. ആരും പ്രതീക്ഷിക്കാത്ത വലിയ ഭൂരിപക്ഷമുണ്ടാവും. ബാക്കി കാര്യങ്ങള്‍ 23-ാം തിയ്യതി ബോധ്യപ്പെടും. തൃശൂരില്‍ യു.ഡി.എഫ് തരംഗമുണ്ടാവും. സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചതിനു ശേഷമാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സുരേഷ്‌ഗോപി എത്തുന്നത്. ഇന്ത്യയില്‍ മതേതര സര്‍ക്കാര്‍ വേണമെന്ന് ആഗ്രഹമുള്ളവര്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യും. എല്‍.ഡി.എഫ് രണ്ടാം സ്ഥാനത്ത് വരും. ബി.ജെ.പി മൂന്നാം സ്ഥാനത്തേ എത്തൂവെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

ആലത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിക്കും. മികച്ച സ്ഥാനാര്‍ത്ഥിയാണ് ആലത്തൂരില്‍. ചാലക്കൂടിയില്‍ ബെന്നിബെഹനാന്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY