വയനാട്ടില്‍ ആദിവാസിയെ കടുവ കൊന്നു

കല്‍പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ ആദിവാസിയെ കടുവ കൊന്നുതിന്നു. കുറിച്യാട് റേഞ്ചിലുള്ള വടക്കനാട് പച്ചാടി കോളനിവാസിയായ ജടയനാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം മുതല്‍ ജടയനെ കാണാനില്ലായിരുന്നു. ബുധനാഴ്ച രാവിലെയാണ് കാട്ടില്‍ നിന്ന് പാതിഭക്ഷിച്ചതിന് ശേഷമുള്ള മൃതദേഹം വനപാലകര്‍ കണ്ടെത്തിയത്. വനപാലകര്‍ പ്രദേശത്ത് പരിശോധന നടത്തുകയാണ്.

SHARE