സാധാരണക്കാരുടെ നെഞ്ചിടിപ്പേറ്റി സ്വര്‍ണ്ണം; വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. പവന് ഇന്ന് 320 രൂപ കൂടി. ഇതോടെ സ്വര്‍ണവില പവന് 28,320 ആയി. ഗ്രാമിന് 3540 രൂപയാണ് ഇന്നത്തെ വിപണി വില.

ആഗസ്റ്റ് 15 മുതല്‍ 18 വരെ പവന് 28000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഇത് 27840 വരെ താഴ്‌ന്നെങ്കിലും ഇന്നലെ വീണ്ടും 28,000 ആയി ഉയര്‍ന്നിരുന്നു. അതേസമയം, കല്ല്യാണസീസണ്‍ തുടങ്ങിയ ഘട്ടത്തില്‍ കുതിച്ചു കയറുന്ന സ്വര്‍ണവില സാധാരണക്കാരുടെ നെഞ്ചിടിപ്പേറ്റുകയാണ്.

ആഗോളതലത്തില്‍ സാമ്പത്തിക തളര്‍ച്ച നേരിടുന്നതാണ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. ഈ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് നിക്ഷേപം ഒഴുകുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്. വരും ദിവസങ്ങളില്‍ സ്വര്‍ണ്ണവില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

SHARE